ചെന്നൈ: വഴിയരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ബുധനാഴ്ചയാണ് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ആള്‍ക്കൂട്ടം 24 കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഏഴ്‌ പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാല് പുരുഷന്മാരേയും മൂന്ന് സ്ത്രീകളേയുമാണ് അറസ്റ്റ് ചെയ്തത്.


ശക്തിവേലിന്‍റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


കൊല്ലപ്പെട്ട ശക്തിവേല്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു.


തമിഴ്‌നാട്ടിലെ ഒ.ബി.സി സമുദായക്കാരായ വണ്ണിയര്‍ ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രാധാന്യമുള്ള ഗ്രാമത്തില്‍വെച്ചാണ് ശക്തിവേലിന് നേരെ ആക്രമണം ഉണ്ടായത്. ശക്തിവേല്‍ ആദിദ്രാവിഡ വിഭാഗത്തില്‍പ്പെടുന്ന ആളാണ്. ഈ മേഖലയില്‍ ഇതിന് മുന്‍പും ദളികര്‍ക്ക് നേരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.