പട്‌ന: ബിഹാറിലെ ബക്‌സറിൽ ട്രെയിൻ പാളം തെറ്റി. ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനസിൽ നിന്ന് വരികയായിരുന്ന നോർത്ത് ഈസ്റ്റ് എക്‌സ്പ്രസിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 9.35 ഓടെ ബക്‌സറിന് സമീപം രഘുനാഥ്പൂർ സ്റ്റേഷന് അടുത്തായാണ് അപകടമുണ്ടായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അസമിലെ ഗുവാഹത്തിക്ക് സമീപം കാമാഖ്യയിലേക്കുള്ള ട്രെയിനാണ് പാളം തെറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ എസി ബോഗികൾ പാളം തെറ്റി ട്രാക്കിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാമാഖ്യയിലേക്കുള്ള നോർത്ത് ഈസ്റ്റ് എക്‌സ്പ്രസിന്റെ നിരവധി കോച്ചുകൾ രാത്രി 9.35 ഓടെ ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബീരേന്ദ്ര കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.



“രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ ടീമിനെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. യാത്രക്കാർക്കായി റെയിൽവേ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 9771449971 (പട്ന), 8905697493 (ദാനപൂർ), 8306182542 (ആറ), 8306182542, 7759070004 എന്നിവയാണ് ഹെൽപ് ലൈൻ നമ്പറുകളെന്നും ”ബീരേന്ദ്ര കുമാർ പറഞ്ഞു. മെഡിക്കൽ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് റെയിൽവേ പോലീസ് ഫോഴ്സ് ഇൻസ്പെക്ടർ ദീപക് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബക്‌സർ നഗരത്തിലെ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.