Mumbai: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്  NCP മേധാവി  ശരദ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത ഏതാനും ദിവസങ്ങൾ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 അതേസമയം, ബുധനാഴ്ചയോടെ  ആശുപത്രി വിടനാകുമെന്നും  നവംബര്‍ 4, 5 തിയതികളില്‍  ഷിര്‍ഡിയില്‍ നടക്കുന്ന  പാര്‍ട്ടി ക്യാമ്പില്‍ അദ്ദേഹം പങ്കെടുക്കുമെന്നും NCP ജനറൽ സെക്രട്ടറി ശിവാജിറാവു ഗാർജെ പറഞ്ഞു.  അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്  പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന്  ഗാർജെ  വ്യക്തമാക്കി. ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണമെന്ന് അദ്ദേഹം  പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിച്ചു.


Also Read:  Financial Changes from November 1: നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വലിയ സാമ്പത്തിക മാറ്റങ്ങൾ


81 കാരനായ  ശരദ് പവാറിനെ ഇക്കഴിഞ്ഞ ഏപ്രില്‍ 11 നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് പവാർ പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 


അതേസമയം, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നവംബര്‍ 8 ന്  മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്ന അവസരത്തില്‍  NCP അദ്ധ്യക്ഷന്‍ ശരദ് പവാറും ഒപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്‌.  ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള ക്ഷണം അദ്ദേഹം  സ്വീകരിച്ചതായി മഹാരാഷ്ട്ര കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ നാനാ പടോലെ  വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.