Sharad Pawar News: മുതിർന്ന രാഷ്ട്രീയ നേതാവും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശക്തനുമായ ശരദ് പവാർ  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാർ രാജിവെച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Karnataka Assembly Elections 2023: കർണാടകയെ സമാധാനവും പുരോഗതിയുമുള്ള ആഗോള സംസ്ഥാനമാക്കുക കോണ്‍ഗ്രസ്‌ ലക്ഷ്യം, ഡികെ ശിവകുമാർ 


രണ്ട് പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ്  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP). NCP യുടെ അദ്ധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനം പെട്ടെന്ന് അദ്ദേഹം പ്രഖ്യാപിയ്ക്കുകയായിരുന്നു.   ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചിരിയ്ക്കുകയാണ്. പവാറിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയുടെ കടിഞ്ഞാൺ  ഇനി ആരുടെ കൈകളിലേക്ക് പോകുമെന്നതാണ് ഏറ്റവും വലിയ ചോദ്യം. 


Also Read:  Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക


NCP ചീഫ് സ്ഥാനത്തേയ്ക്ക് ആദ്യം ഉയരുന്ന  പേര് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലെയെയുടേതാണ്.   എന്നാൽ അജിത് പവാറും ഈ സ്ഥാനം മോഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.  നിലവില്‍ ഈ രണ്ട് പേരുകളാണ് പാർട്ടി അദ്ധ്യക്ഷ  സ്ഥാനത്തേക്ക് ഉയരുന്നത്. 
 
വാർത്താ സമ്മേളനത്തിലാണ് ശരദ് പവാര്‍ എൻസിപി അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി അറിയിച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനം സമ്മേളനത്തിൽ വലിയ ആരവം സൃഷ്ടിച്ചു. പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തിയ പവാര്‍ താൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും വ്യക്തമാക്കി. അതായത് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ് എങ്കിലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ല എന്നദ്ദേഹം പറഞ്ഞു. 


നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രി,  കേന്ദ്ര പ്രതിരോധ, കേന്ദ്ര കൃഷി മന്ത്രി എന്നീ  ചുമതലകള്‍ വഹിച്ച അദ്ദേഹം 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിക്കാൻ എൻസിപി, കോൺഗ്രസ്, പ്രത്യയശാസ്ത്രപരമായി ഭിന്നതയുള്ള ശിവസേന എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 


എന്നാല്‍, ഇപ്പോള്‍ പവാറിന്‍റെ രാജി പ്രഖ്യാപനത്തോടെ എംവിഎയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് ഉയർന്നിരിക്കുന്നത്. അടുത്തിടെയായി  എം‌വി‌എ സഖ്യ കക്ഷികള്‍ തമ്മില്‍ അലോസരങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് പവാറിന്‍റെ രാജി എന്നത് ശ്രദ്ധേയമാണ്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.