മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശരദ് പവാര്‍. പ്രവര്‍ത്തകരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നതായും പവാര്‍ വ്യക്തമാക്കി. എന്‍സിപിയിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. പവാര്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന പ്രമേയം നേതാക്കളെല്ലാവരും ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് രാജി വെക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി ശരദ് പവാര്‍ അറിയിച്ചു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായി 18 അംഗങ്ങള്‍ അടങ്ങിയ കോര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് പവാറിന്റെ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'വര്‍ഷങ്ങളായി എന്നോടൊപ്പമുള്ള എന്റെ പ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടെയും വികാരങ്ങളോട് അവമതിപ്പ് കാണിക്കാന്‍ സാധിക്കില്ല.എന്നിലുള്ള അവരുടെ വിശ്വാസത്തിലും സ്‌നേഹത്തിലുമാണ് ഞാന്‍ ഇത്ര കാലം മുന്നോട്ടു പോയത്. അതിനാല്‍ രാജി വയ്ക്കാനുള്ള തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു' എന്നാണ് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 


മേയ് രണ്ടിനാണ് പാര്‍ട്ടിയെ അനശ്ചിതത്വത്തിലാക്കി പവാര്‍ രാജി വെക്കുന്ന തീരുമാനം വെളിപ്പെടുത്തിയത്. ദക്ഷിണ മുംൈബയിലെ ൈവി.ബി.ചവാന്‍ ഹാളില്‍ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമ്പോഴാണ് ഈ പ്രഖ്യാപനം വന്നത്. ഇതിനെതിരെ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചുവെന്ന് സഹോദരപുത്രന്‍ അജിത് പവാര്‍ അറിയിച്ചിരുന്നു.