`ഹിപ്പപ്പൊട്ടോമൊണ്‍സ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ`; തരൂരിൻ്റെ പുതിയ വാക്ക്
എന്തായാലും അർത്ഥം തേടി ആരും പരക്കം പയേണ്ടെന്നും പറഞ്ഞ് നിരവധി പേർ ഉത്തരം തപ്പിപ്പിടിച്ച് തരൂരിന് റീട്വീറ്റ് ചെയ്തിട്ടുണ്ട്
കടിച്ചാൽ പൊട്ടാത്ത വാക്കുകളാണ് സാറെ പുള്ളിടെ മെയിൻ.അതെ ഇപ്പൊ തന്നെ നിങ്ങൾക്ക് ആളെ പിടികിട്ടിയിട്ടുണ്ടാകും നമ്മുടെ സ്വന്തം ശശി തരൂർ. floccinaucinihilipilification എന്ന വാക്ക് തന്റെ പുസ്തകം ദി പാരാഡോക്സികൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ കുറിച്ച പറഞ്ഞ വാക്കുകളാണ്. ഈ വാക്കുകേട്ട് ഡിക്ഷണറി തപ്പി ഓടിയ ആളുകൾ ഒത്തിരിയാണ്. ഇതിന്റെ അർഥം ഒരാളെ വിലകെട്ടതായി കണക്കാക്കുന്ന പ്രവർത്തി എന്നായിരുന്നു.
ഇതുപോലെ നിരവധി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച ആൾക്കാരെ ഞെട്ടിക്കുന്നത് തരൂരിന്(Shashi Tharoor) ഒരു ശീലമാണ്. ഇപ്പോഴിതാ തന്നെ ട്രോളിയ സലോനി ഗൗർ എന്ന ഹാസ്യതാരത്തിന് മുട്ടൻ പണി നൽകിയിരിക്കുകയാണ് തരൂർ.
''hippopotomonstrosesquipedaliophobia, garrulous, sesquipedalian'' എന്നീ പുതിയ വാക്കുകളാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കൊമേഡിയനായ സലോനി ഗൗര്‍ തരൂരിന്‍റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് പുറത്തിറക്കിയ വീഡിയോയ്ക്കുള്ള മറുപടിയിലാണ് പുതിയ വാക്കുകളുടെ പ്രയോഗം. സലോനി ഗൗറിന് തരൂര്‍ നല്‍കിയ മറുപടിയുടെ അര്‍ത്ഥം തിരഞ്ഞ് ഓടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. സലോനി ഗൗറിന്‍റെ വീഡിയോയും ശശി തരൂരിന്‍റെ മറുപടിയും എന്തായാലും വീണ്ടും വൈറലായിരിക്കുകയാണ്.
എന്തായാലും അർത്ഥം തേടി ആരും പരക്കം പയേണ്ടെന്നും പറഞ്ഞ് നിരവധി പേർ ഉത്തരം തപ്പിപ്പിടിച്ച് തരൂരിന് റീട്വീറ്റ് ചെയ്തിട്ടുണ്ട്. hippopotomonstrosesquipedaliophobia എന്നാൽ വാക്കുകളോടുള്ള ഭയം എന്നാണർത്ഥം. എന്തായാലും ഇനിയും ഇതുപോലുള്ള കടുകട്ടി വാക്കുകളായി തരൂർ വീണ്ടും വരാനാണ് സാധ്യത.