ന്യൂഡൽഹി:  Shashi Tharoor vs Ashok Gehlot:  ഒക്ടോബര്‍ 17ന് നടക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തിരുവന്തപുരം എംപി ശശി തരൂരും തമ്മിൽ മത്സരം നടക്കും. ശശി തരൂർ തിങ്കളാഴ്ച ഡൽഹിയിലെത്തി പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുകയും മത്സരിക്കാൻ തരൂരിന് അനുമതി ലഭിച്ചതായുമാണ് സൂചന. ഇക്കാര്യത്തില്‍ സ്വയം തീരുമാനം കൈക്കൊള്ളാമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും സോണിയാ ഗാന്ധി ശശി തരൂരിനോട് പറഞ്ഞതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് തരൂരിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേര്‍ന്നു, PLC ബിജെപിയില്‍ ലയിച്ചു


തരൂരിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെഹ്‌ലോട്ടിന്റെ സ്ഥാനാർത്ഥിത്വവും ഉറപ്പായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗെഹ്‌ലോട്ട് ഈ മാസം 25 ന് ഡൽഹിയിലെത്തുകയും 26 ന് പത്രിക നൽകുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. ഗെഹ്ലോട്ടിനോട് അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ നേരത്തെ തന്നെ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം സമ്മതമറിയിച്ചിരുന്നില്ല.  എന്നാൽ ഇപ്പോൾ തരൂർ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഗെഹ്‌ലോട്ട് പത്രിക നൽകാൻ മുന്നോട്ടെത്തുന്നതെന്നാണ് റിപ്പോർട്ട്.  


Also Read: ഈ ദിവസം ഒരിക്കലും നഖം മുറിക്കരുത്! 


പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിംഗ് എന്നിവര്‍ക്കൊപ്പമാണ് തരൂരുര്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയെ് അവരുടെ വീട്ടിലെത്തി കണ്ടത്. 23 വിമത കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പിന്റെയോ ജി-23-ന്റെയോ ഭാഗമല്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് തരൂര്‍ എന്നും വാചാലനായിരുന്നു. മാത്രമല്ല ഈ മാര്‍ച്ചില്‍ തരൂര്‍ ജി-23 നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടിക്ക് ആവശ്യമായ പുനരുജ്ജീവനത്തിന്റെ തുടക്കമാകുമെന്നാണ് തരൂരിന്റെ അഭിപ്രായം.  വ്യക്തമാക്കിയിരുന്നു. ഇതിനിടെ പല സംസ്ഥാന ഘടകങ്ങളും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തണമെന്ന പ്രമേയം പാസാക്കുന്നുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, യുപി, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര പിസിസികള്‍ രാഹുല്‍ ഗാന്ധിക്കായി മുറവിളി കൂട്ടുകയാണ്.  എന്നാൽ ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് താല്പര്യമില്ല.


അശോക് ഗെഹ്ലോട്ട് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നതിനോടാണ് ഗാന്ധി കുടുംബത്തിനു താൽപര്യമെന്നാണ് സൂചനകളെങ്കിലും ഗെഹ്ലോട്ട് നിർദ്ദേശിക്കുന്ന ആളെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഈ മാസം 22 നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണു നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടിനാണ്. ഒന്നിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ ഒക്ടോബർ 17 നു തിരഞ്ഞെടുപ്പു നടക്കും. പാര്‍ട്ടിയിൽ ആഭ്യന്തര കലഹങ്ങള്‍ നേരിടുന്നതിനിടെയാണ് അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 17 ന് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രണ്ട് ദിവസത്തിന് ശേഷം അതായത് ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കും. പാര്‍ട്ടി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ 'തിരഞ്ഞെടുപ്പിൽ ആര്‍ക്കും മത്സരിക്കാം' ഇതൊരു തുറന്ന തിരഞ്ഞെടുപ്പാണെന്ന്  ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ രണ്ടാം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.


Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ
 


ഇതിനിടയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നല്ല രീതിയിൽ മുന്നേറുകയാണ്. ഭാരത് ജോഡോ യാത്ര നിലവിൽ ആലപ്പുഴയിലാണുള്ളത്.  വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്ത് മൽസ്യത്തൊഴിലാളികളുമായി ഇന്നലെ രാശ്ൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ആലപ്പുഴ വാടയ്ക്കൽ മൽസ്യഗന്ധി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായുള്ള ചർച്ചയോടെയാണ് ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിന പര്യടനത്തിന് ഇന്നലെ തുടക്കമായത്. മണ്ണെണ്ണ വില വർധന, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. കേരളത്തിൽ യുഡിഎഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്നും രാഹുൽ അവർക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.