തിക്കിലും തിരക്കിലും പെട്ടു; രക്ഷയ്ക്കെത്തിയത് സ്മൃതി ഇറാനി!!
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുണ്ടായ ഒരു സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് ഗായികയായ ആശ ഭോസ്‌ലെ.
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുണ്ടായ ഒരു സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് ഗായികയായ ആശ ഭോസ്‌ലെ.
ആയിരകണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങ് അവസാനിച്ചപ്പോള്‍ വലിയ തിക്കും തിരക്കുമാണ് വേദിയുടെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായത്.
ഈ തിരക്കിനിടയില്‍ പെട്ട് പോയ ആശയെ സഹായിച്ചതും സുരക്ഷിതമായി വീട്ടിലെത്തിച്ചതും കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്മൃതി ഇറാനിയാണ്.
കൂടാതെ, സ്മൃതി ഇറാന് കരുതലുളളവരാണെന്നും അതിനാലാണ് അവര്‍ ജയിച്ചതെന്നും ആശ പറഞ്ഞു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ആശ സംഭാവനഗല്‍ വിശദീകരിച്ചിരിക്കുന്നത്.
പ്രത്യേകം ക്ഷണിച്ച 6000ത്തിലധികം അതിഥികള്‍ ചടങ്ങിൽ സംബന്ധിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ബോളിവുഡിൽ നിന്ന് നിരവധി പ്രമുഖ താരങ്ങളാണ് സംബന്ധിച്ചത്.
രജനീകാന്ത്, കങ്കണ റനൗത്ത്, കരണ്‍ ജോഹര്‍, അനുപം ഖേര്‍, ഷാഹിദ് കപൂര്‍, ബോണി കപൂര്‍, ജിതേന്ദ്ര, വിവേക് ഒബ്‌റോയ്, ബോമന്‍ ഇറാനി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവരെല്ലാം ചടങ്ങിന്‍റെ ഭാഗമായിരുന്നു.