Himachal Landslide: ഷിംലയില്‍ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 21 ആയി, നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി ആശങ്ക
Himachal Pradesh Weather Update: ഈ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പരിണത ഫലങ്ങള്‍ പ്രകടമാവുന്നുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.
Himachal Pradesh Weather Update: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങി പ്രകൃതി ക്ഷോഭങ്ങള്‍ സംസ്ഥാനത്ത് മാസങ്ങളായി തുടരുകയാണ്.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിയ്ക്കുകയാണ് ഹിമാചല്‍ പ്രദേശിലെ ആളുകള്‍. ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടവും സ്വത്ത് നാശവും ഉണ്ടായിട്ടുണ്ട്.
Also Read: Weather Update: ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം, 5 പേർ മരിച്ചു, 3 പേരെ കാണാതായി
അതിനിടെ, ഷിംലയിലെ സമ്മർ ഹില്ലിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ഉണ്ടായി. സംഭവത്തില്‍ ഇതുവരെ 21 പേർ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ടാവും എന്നാണ് ആശങ്ക. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Also Read: Weekly Numerology Predictions: സമ്പത്തും പ്രശസ്തിയും വര്‍ദ്ധിക്കും!! ഈ ആഴ്ചയിലെ ഭാഗ്യശാലികള്‍ ഇവരാണ്
ഈ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പരിണത ഫലങ്ങള്‍ പ്രകടമാവുന്നുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചലിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നദി അപകടനില മറികടന്നു. അതേസമയം, കനത്ത മഴയിലും മണ്ണിടിച്ചിലിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി വിനോദസഞ്ചാരികൾ അവരുടെ ഹോട്ടലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം, തിങ്കളാഴ്ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശിലെ സോളനില്‍ കനത്ത മേഘവിസ്ഫോടനം ഉണ്ടായിരുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ 5 പേർ മരിയ്ക്കുകയും 3 പേരെ കാണാതാവുകയും ചെയ്തു. സോളനിലെ കന്ദഘട്ട് സബ്ഡിവിഷനിലെ ജാഡോൺ ഗ്രാമത്തിലാണ് മേഘസ്ഫോടനം സംഭവിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ രണ്ട് വീടുകള്‍ ഒലിച്ചുപോയി. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറായി ഹിമാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഏറെ ദുരിതം സൃഷ്ടിച്ചിരിയ്ക്കുകയാണ്. നാഷണല്‍ ഹൈവേയടക്കം നിരവധി റോഡുകള്‍ ഗതാഗത്തിന് യോഗ്യമല്ലാതായി മാറിയിരിയ്ക്കുകയാണ്. ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശില്‍ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിരിയ്ക്കുകയാണ്. സംസ്ഥാനത്ത് പെയ്തിറങ്ങുന്ന കനത്ത മഴ കൃഷി, റോഡ് തുടങ്ങിയവയ്ക്ക് കനത്ത നാശമാണ് വരുത്തിയിരിയ്ക്കുന്നത്. കനത്ത മഴയില്‍ നാഷണല്‍ ഹൈവേകള്‍ പോലും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി മാറിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...