New Delhi: ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അഗാധ വേദന രേഖപ്പെടുത്തി പ്രധാനമന്തി നരേന്ദ്രമോദി.  ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട് എന്ന്  പ്രധാനമന്ത്രി മോദി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്‍റെ പ്രിയ സുഹൃത്ത് ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ അഗാധമായി വിഷമിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട്",  പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.  



മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക്  വെള്ളിയാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ നാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന അവസരത്തിലാണ് വെടിയേറ്റത്.  ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അബെയ്ക്ക്  പിന്നിൽ നിന്ന് വെടിയേറ്റത്. 


Also Read :   Shinzo Abe Attacked: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റു; അക്രമി അറസ്റ്റിൽ


ഷിൻസോ ആബെ ഏകദേശം എട്ട് വർഷത്തോളം ജപ്പാന്‍റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന്‍റെ  ഭരണകാലത്ത് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ "പ്രിയ സുഹൃത്ത്" എന്ന് പലപ്പോഴും അഭിസംബോധന ചെയ്തിരുന്നു.  2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് തന്നെ അഭിനന്ദിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് ആബെയെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. തന്‍റെ ഭരണ കാലയളവില്‍ നിരവധി തവണ പ്രധാനമന്ത്രി മോദി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു.  


ജപ്പാന്‍ മുന്‍  പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ്  അടക്കം നിരവധി ലോക നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. 


അദ്ദേഹത്തിന് നേര്‍ക്ക് വെടിയുതിർത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.  
ജപ്പാൻ നാവികസേന മുൻ അംഗമാണ് ആബെയെ വെടിവെച്ചത്. ഇയാൾ 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാര മേഖലയിൽ വസിക്കുന്നയാളാണ് യമഗാമി.
    
ഷിൻസോ ആബെയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയിലാണ് ലോകജനത. മെഡിക്കല്‍ ബുള്ളറ്റിനായി കാത്തിരിയ്ക്കുകയാണ് ലോകം.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.