മുംബൈ: ശിവസേന എംഎൽഎയുടെ ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മങ്കേഷ് കുഡാല്‍ക്കറിന്റെ ഭാര്യ രജനി കുഡാല്‍ക്കറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Murder: ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ


പ്രാഥമിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്നാണ് നിഗമനം. മുംബൈയിലെ കുർള മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് മങ്കേഷ്.  മങ്കേഷിന്റെ ഭാര്യ രജനിയെ ഇന്നലെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 


Also Read: എന്തിനാണ് ഇങ്ങനെയുള്ള പടങ്ങൾക്ക് തല വയ്ക്കുന്നത്? ബീസ്റ്റിൽ ഷൈനിനെ ഒരു രീതിയിലും ഉപയോഗിച്ചില്ലെന്ന് ആരാധകർ 


കുർള ഈസ്റ്റിലെ നെഹ്‌റു നഗർ പ്രദേശത്തുള്ള ഡിഗ്‌നിറ്റി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിൽ രാത്രി 8.30 ഓടെയാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്.  മരണത്തിന് പിന്നലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക