Mumbai: എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ്  കേന്ദ്ര  ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ശിവസേന രാജ്യസഭാ എംപി സഞ്ജയ്‌ റൗത്. മുന്‍ ED ഉദ്യോഗസ്ഥനായ  രാജേശ്വര്‍ സിംഗിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയായിരുന്നു ശിവസേന നേതാവിന്‍റെ പരാമര്‍ശം.


COMMERCIAL BREAK
SCROLL TO CONTINUE READING

BJP തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ റെയ്ഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ്   ഡയറക്ടറേറ്റ് അടക്കം കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നു, തുടർന്ന് അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നു," ലഖ്‌നൗവിലെ സരോജിനി നഗർ മണ്ഡലത്തിൽ മുൻ ഇഡി ഓഫീസർ രാജേശ്വര്‍  സിംഗിനെ  BJP സ്ഥാനാർത്ഥിയായി  പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഈ പരാമര്‍ശം.  


എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ സ്വയം സ്ഥാനമൊഴിഞ്ഞ്  BJP ടിക്കറ്റില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്നും ശിവസേന രാജ്യസഭാ എംപി സഞ്ജയ്‌ റൗത് (Sanjy Raut) പറഞ്ഞു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ എങ്ങനെയാണ് അവരെ വിശ്വസിക്കാന്‍ സാധിക്കുകയെന്നും റൗത് ചോദിച്ചു.


EDയുടെ സംഘങ്ങൾ മഹാരാഷ്ട്രയിലെ  ഭരണകക്ഷി നേതാക്കളുടെ വീടുകൾ സന്ദർശിക്കുന്നതായും  വിഷയത്തിൽ ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: ICICI Bank Alert: ക്രെഡിറ്റ് കാർഡ് ഫീസ് ഫെബ്രുവരി 10 മുതല്‍ വര്‍ദ്ധിക്കും, ചെക്ക് ബൗൺസായാല്‍ 2% പിഴ, നിയമങ്ങളില്‍ മാറ്റം


വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്‍റെ പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ച സഞ്ജയ്‌ റൗത്, ശിവസേന 50 മുതൽ 60 സീറ്റുകളിൽ മത്സരിക്കുമെന്നും അറിയിച്ചു. 


"ഉത്തര്‍പ്രദേശില്‍ 50-60 സീറ്റുകളില്‍ ശിവസേന മത്സരിക്കുന്നുണ്ട്. ഒരു വലിയ പാര്‍ട്ടിയായും സഖ്യമുണ്ടാക്കിയല്ല മത്സരിക്കുന്നത്. എന്നാല്‍, ചെറിയ സംഘടനകളുമായി ധാരണ ഉണ്ടായിട്ടുണ്ട്," റൗത് പറഞ്ഞു. ഭരണത്തിന്‍റെ അധികാരമുപയോഗിച്ച് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിച്ചെന്നും തോല്‍വിയെ ഭയന്ന് ഇത്തരത്തില്‍ 15 പത്രികകളാണ് തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുന്‍ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗ് BJP സ്ഥാനാര്‍ഥിയായി  ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. സരോജിനി നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് സിംഗ് മത്സരിക്കുന്നത്.


കഴിഞ്ഞ ആഴ്ചയായിരുന്നു രാജേശ്വര്‍ സിംഗ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ ബിജെപി അദ്ദേഹത്തെ  സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.