New Delhi: ലോക്‌സഭയിലെ ശിവസേനയുടെ ഓഫീസ് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചു.  മഹാരാഷ്ട്ര ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേനയുടെ പേരും അമ്പും വില്ലും  ചിഹ്നവും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമാണ്  ഈ പുതിയ സംഭവവികാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്‌സഭയുടെ 128-ാം നമ്പർ മുറിയായിരുന്നു ശിവസേനയുടെ ഓഫീസ്. ഈ ഓഫീസ് ഇനി ഏക്‌നാഥ് ഷിൻഡെ ക്യാമ്പിന്‍റെ ഭാഗമാകുമെന്ന്  സഭയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.  


Also Read:  Uddhav Thackeray: തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം, പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ  ഉദ്ധവ് താക്കറെ


അതേസമയം, മുംബൈയിലെ ശിവസേന ഭവനിൽ അവകാശവാദം ഉന്നയിക്കില്ലെന്ന് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മുബൈയിലെ ശിവസേന ഭവനിലേക്കോ ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ മറ്റ് സ്വത്തുക്കളിലേക്കോ തന്‍റെ പാർട്ടി കൈകടത്തില്ല എന്ന്  തിങ്കളാഴ്ച ഏക്‌നാഥ്  ഷിൻഡെ വ്യക്തമാക്കി. "ഞങ്ങൾക്ക് പേരും പാർട്ടി ചിഹ്നവും മെറിറ്റിലാണ് ലഭിച്ചത്. ബാലാസാഹേബ് താക്കറെ പ്രോത്സാഹിപ്പിച്ച ചിന്താധാരയാണ് ഞങ്ങളുടെ സമ്പത്ത്. ഞങ്ങൾ മറ്റ് സ്വത്തുക്കളൊന്നും ആഗ്രഹിക്കുന്നില്ല, ഷിൻഡെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


അതേസമയം, ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടി പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ചതില്‍ രൂക്ഷ പ്രതികരണമാണ്  ഉദ്ധവ് താക്കറെ നടത്തിയത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട അദ്ദേഹം ജനാധിപത്യ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുകയാണ് ബിജെപിയെന്നും ആരോപിച്ചു. 
 
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം നിയമസഭാ മന്ദിരത്തിലെ പാർട്ടി ഓഫീസിന്‍റെ നിയന്ത്രണം തിങ്കളാഴ്ച ഏറ്റെടുത്തുകഴിഞ്ഞു.  


ശിവസേനയുടെ പേരും ചിഹ്നവും ഉദ്ധവ് താക്കറെയ്ക്ക് ഉപയോഗിക്കാനാവില്ലെന്നും, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ഈ നടപടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.