ബൈക്കപകടത്തിൽ മരിച്ചത് 7,700 പേർ ; ഹെൽമറ്റ് വെക്കാത്തവർക്ക് ഇനിയും കണക്ക് വേണോ?
2019-ലെ കോവിഡ്-19-ന് മുമ്പുള്ള വർഷത്തിൽ രേഖപ്പെടുത്തിയ 12,788 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2,095 കേസുകളുടെ വർധനയാണിത്.
മുംബൈ: ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പായുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കണക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വന്നത്. 2022-ൽ മാത്രം സംസ്ഥാനത്ത് വിവിധ ബൈക്കപകടകങ്ങളിലായി കൊല്ലപ്പെട്ടത് 7,700 പേർ ഇതിൽ ഭൂരിഭാഗവും ഹെൽമെറ്റ് ധരിക്കാത്തതെ തലയ്ക്കേറ്റ ക്ഷതം മൂലമാണ് മരിച്ചത്. സംസ്ഥാന ഗതാഗത കമ്മീഷണർ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് ഈ കണക്കുകൾ പങ്കുവെച്ചത്.
2022-ൽ സംസ്ഥാനത്ത് മൊത്തം 14,883 പേർ വിവിധ റോഡപകടങ്ങളിൽ മരിച്ചു, 2019-ലെ കോവിഡ്-19-ന് മുമ്പുള്ള വർഷത്തിൽ രേഖപ്പെടുത്തിയ 12,788 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2,095 കേസുകളുടെ വർധനയാണിത്.
2030 ഓടെ റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം കൈവരിക്കുന്നതിന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതായി സ്ഥിതിഗതികൾ അത്യന്തം ആശങ്കാജനകമാണെന്ന് സർക്കുലറിൽ പറയുന്നു
സ്ഥിതിഗതി കണക്കിലെടുത്ത് പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാനും ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന 18 വയസ്സിന് താഴെയുള്ളവരിൽ പിഴ ഈടാക്കാനും ഗതാഗത കമ്മീഷണർ എല്ലാ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളോടും (ആർടിഒ) നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും ഉണ്ടായേക്കും എന്നും റിപ്പോർട്ടുണ്ട്.
18,000 കിലോമീറ്റർ നാല് കോടി വാഹനങ്ങൾ
പുതിയ സാമ്പത്തിക സർവ്വേ വിവരങ്ങൾ പ്രകാരം മഹാരാഷ്ട്രയിൽ നാല് കോടിയിലധികം വാഹനങ്ങളുണ്ട്.2022ൽ യവത്മാലിൽ (454), അഹമ്മദ്‌നഗർ (256), പിംപ്രി-ചിഞ്ച്‌വാഡ് സിറ്റി (249), പൂനെ റൂറൽ (213), പാൽഘർ ജില്ല (132) എന്നിവിടങ്ങളിൽ റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ കുതിച്ചുചാട്ടമുണ്ടായതായി ഔദ്യോഗിക കണക്കുകൾ പറയുന്നു.
അഹമ്മദ്‌നഗർ (135), ബുൽധാന (96), ചന്ദ്രപൂർ (75), യവത്മാൽ (72), സോലാപൂർ ജില്ല (69) എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായപ്പോൾ നാഗ്പൂരിലാണ് (367) പരിക്കേറ്റവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത്. പൂനെ (295), സത്താറ (272), സോലാപൂർ (252), റായ്ഗഡ് (242) എന്നിവ തൊട്ടുപിന്നിൽ. 18,000 കിലോമീറ്റർ നീളമുള്ള ദേശീയ പാതകൾ ഉൾപ്പെടെ 3.25 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന റോഡ് ശൃംഖലയിൽ അവയുടെ സാന്ദ്രത ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...