Shocking: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മംഗളൂരുവിന് അടുത്ത് സുള്ള്യയിലാണ് സംഭവം. പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ശ്രവ്യയാണ് മരിച്ചത്.
മംഗളൂരു: പേസ്റ്റാണെന്ന് കരുതി അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മംഗളൂരുവിന് അടുത്ത് സുള്ള്യയിലാണ് സംഭവം. പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ശ്രവ്യയാണ് മരിച്ചത്.
ഫ്രെബുവരി 17നാണ് പെൺകുട്ടി പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചത്. അബദ്ധം മനസ്സിലാക്കിയ ഉടൻ വെള്ളം ഉപയോഗിച്ച് വായ വൃത്തിയാക്കി. സുഖമായെന്ന് കരുതി ചികിത്സ തേടിയില്ല. പിറ്റേന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിക്കേയാണ് മരിച്ചത്. കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയിൽ ഇരുട്ടായിരുന്ന സമയത്താണ് പെൺകുട്ടി ടൂത്ത് പേസ്റ്റ് എടുക്കാൻ ശ്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...