കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ. ക്രൂരമായി മർദിക്കുന്ന പ്രകൃതക്കാരനായ പിതാവിനെ ഭയന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നിട്ടുണ്ട്. പെൺകുട്ടികൾ അനുഭവിക്കേണ്ടിവരുന്ന ദുരിത ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് അന്ന് മുതലാണെന്ന് സ്വാതി വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"നാലാം ക്ലാസിൽ പഠിക്കുന്നത് വരെ പിതാവിന് ഒപ്പമാണ് താമസിച്ചിരുന്നത്. അയാൾ വീട്ടിൽ വരുമ്പോഴൊക്കെ ഭയമായിരുന്നു. ലൈംഗികമായി പലവട്ടം പീഡിപ്പിച്ചു. പലപ്പോഴും അയാളെ ഭയന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരിക്കുമായിരുന്നു. മുടിയിൽ പിടിച്ച് വലിച്ച് ഭിത്തിയിൽ ചേർത്ത് മർദിക്കുമായിരുന്നു. പലപ്പോഴും ശരീരത്തിൽ നിന്നും രക്തം വന്നിട്ടുണ്ട്... പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളെക്കുറിച്ചും അവർക്ക് സഹായം എത്തിക്കണമെന്നും ആലോചിച്ച് തുടങ്ങിയതും അങ്ങനെയാണ്" സ്വാതി മലിവാൾ പറഞ്ഞു.


ALSO READ : Japanese Woman Assaulted: ഹോളി ആഘോഷത്തിനിടെ ജപ്പാൻകാരിയെ കടന്നുപിടിച്ച് അപമാനിച്ചു; 3 പേർ കസ്റ്റഡിയിൽ


ഒരു വ്യക്തി ഒരുപാട് ക്രൂരതകൾ അനുഭവിക്കുമ്പോഴാണ് അതിനെതിരെ പോരാടണമെന്ന് തോന്നുക. അത് ഒരു സിസ്റ്റത്തെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അഗ്നിയെ ഉണർത്തുമെന്നും സ്വാതി പറഞ്ഞു.  അതേസമയം താൻ വനിതാ കമ്മീഷൻ മേധാവിയായിരിക്കെ ആറു വർഷത്തിനിടെ ഇത്തരത്തിലുള്ള ഒരു ലക്ഷം കേസുകളാണ് കൈകാര്യം ചെയ്തത്. ഇതിന് മുമ്പുണ്ടായിരുന്ന മേധാവി എട്ട് വർഷത്തിനിടെ ഒരു കേസ് മാത്രമാണ് പരിഗണിച്ചതെന്നും വിമർശനം ഉന്നയിച്ചു. ഓരോ ദിവസവും രണ്ടായിരം മുതൽ നാലായിരം വരെ ഫോൺകോളുകളാണ് സഹായം അഭ്യർഥിച്ച് എത്തുന്നതെന്നും സ്വാതി പറഞ്ഞു. 


ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിയെ ഒരുകൂട്ടം യുവാക്കൾ ബലമായി കടന്നുപിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വിദേശിയായ പെൺകുട്ടി നിലവിളിച്ചിട്ടും ആരും സഹായിച്ചില്ല. സംഭവത്തിൽ ഡൽഹി പോലീസിന് നോട്ടീസ് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. 


കഴിഞ്ഞ ദിവസമാണ് ദേശീയ വനിതാ കമ്മിഷൻ അംഗമായി ചുമതലയേറ്റ തെന്നിന്ത്യൻ നടിയും കൂടിയായ ഖുഷ്ബു സുന്ദറും താൻ പിതാവിൽ നിന്ന് ലൈംഗിക പീഡനം ഏറ്റിരുന്നെന്ന് വെളിപ്പെടുത്തിയത്. ബർഖ ദത്തിന്റെ മോജോ സ്റ്റോറിയെന്ന് പരിപാടിക്കിടെയാണ് ബിജെപി നേതാവും കൂടിയായ ഖുഷ്ബു തന്റെ കുട്ടിക്കാലത്തെ ഓർക്കാൻ ആഗ്രഹിക്കാത്ത ആ വേദന വെളിപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.