GST Rule Change | ടാക്സി വിളിച്ചാൽഇനി ചാര്‍ജ് കൂടും, ചെരുപ്പിനും തുണിത്തരങ്ങൾക്കും വില വർധന, ജി.എസ്.ടി മാറ്റം എങ്ങിനെ?
ചെരുപ്പിന് 12 ശതമാനമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: ജിഎസ്ടി നിയമം പ്രഖ്യാപിച്ചതിന് ശേഷം ജനുവരി 1 മുതൽ ഒലയും ഊബറും അവരുടെ വാഹനങ്ങളുടെ ബുക്കിംഗ് തുക വർധിപ്പിച്ചിട്ടുണ്ട്. 2, 3 വീലർ വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിന് 5 ശതമാനം ജിഎസ്ടി ഈടാക്കണം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് സൈറ്റുകളും ജി.എസ്.ടി വർധിപ്പിച്ചിരുന്നു.
ജി.എസ്.ടി പരിധിക്ക് കീഴിൽ വരുന്ന ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും നേരത്തെ തന്നെ നികുതി നൽകുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയ മാറ്റം. ചെരുപ്പിന് 12 ശതമാനമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
തുണിത്തരങ്ങൾക്കും 12 ശതമാനം ജി.എസ്.ടി വർധിക്കും. നേരത്തെ ചെരിപ്പുകൾക്കും, തുണിത്തരങ്ങൾക്കും അടക്കം 5 ശതമാനമായിരുന്നു ജി.എസ്.ടി. ഇതാണ് വർധിപ്പിച്ച് 12 ശതമാനത്തിലേക്ക് എത്തുന്നത്.
ജി.എസ്.ടിയിൽ വരുന്നില്ലെങ്കിലും ബാങ്കിങ്ങ് രംഗത്തും ചില സുപ്രധാന മാറ്റങ്ങൾ പുതിയ വർഷത്തിൽ ഉണ്ട്. ബാങ്ക് ലോക്കറുകളിൽ നിന്നും ഉപഭോക്താവിന് ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് ബാങ്ക് ഇനി ഉത്തരവാദത്തം എൽക്കം. മോഷണം, തട്ടിപ്പ് എല്ലാം ഇതിൻറെ പരിധിയിൽ വരുന്നു. ഇങ്ങിനെ സംഭവിച്ചാൽ ലോക്കർ വാടകയുടെ 100 മടങ്ങ് നഷ്ട പരിഹാരം ഉപഭോക്താവിന് നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...