FCI Recruitment 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർ, ശമ്പളം 1 ലക്ഷത്തിലധികം
മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രായം 28 നും 35 നും ഇടയിൽ ആയിരിക്കണം
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് recruitmentfci.in സന്ദർശിച്ച് അപേക്ഷിക്കാൻ കഴിയും. 113 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഓഗസ്റ്റ് 27 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാം. സെപ്റ്റംബർ 26 ആണ് അവസാന തീയ്യതി.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ പോസ്റ്റുകൾ - 113
അപേക്ഷാ തീയതി - 27 ഓഗസ്റ്റ് 2022
അപേക്ഷയുടെ അവസാന തീയതി - 26 സെപ്റ്റംബർ 2022
പ്രായപരിധി
മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രായം 28 നും 35 നും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും.
വിദ്യാഭ്യാസ യോഗ്യത
എല്ലാ തസ്തികകൾക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളുണ്ട്. വിശദമായി വിവരങ്ങൾ ലഭിക്കുന്നതിന്, ചുവടെ നൽകിയിരിക്കുന്ന റിക്രൂട്ട്‌മെന്റിന്റെ അറിയിപ്പ് ലിങ്കിൽ ക്ലിക്കുചെയ്‌ത് വിവരങ്ങൾ നേടുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ പരീക്ഷയുടേയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ടാൽ, ഉദ്യോഗാർത്ഥികൾക്ക് 40,000- 1,40,000 രൂപ ശമ്പളമായി നൽകും.അപേക്ഷാഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർ അപേക്ഷാ ഫീസായി 800 രൂപയും എസ്‌സി, എസ്ടി വിഭാഗക്കാർ ഫീസും അടയ്‌ക്കേണ്ടതില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...