നിയന്ത്രണം വിട്ട കാർ വിമാനത്തിനടുത്തേക്ക് പാഞ്ഞ് കയറി; അപകടം ഒഴിവായത് തലനാരിഴക്ക്
ഡൽഹിയിൽ നിന്നും പാറ്റനയിലേക്ക് പോകുന്ന വിമാനമാണിത്. അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ല
ന്യൂഡൽഹി; നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന വിമാനത്തിന് അടിയിലേക്ക് പാഞ്ഞ് കയറി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നിർത്തിയിട്ടിരുന്നു ഇൻഡിഗോ വിറ്റി -ഐറ്റിജെ വി 6E വിമാനത്തിനടുത്തേക്കാണ് കാർ പഞ്ഞെത്തിയത്.
ഡൽഹിയിൽ നിന്നും പാറ്റനയിലേക്ക് പോകുന്ന വിമാനമാണിത്. അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് നിർത്തിയിട്ടിരുന്ന വിമാനത്തിൻറെ മുൻ ടയറിൽ കാർ ഇടിക്കാതിരുന്നത്. സംഭവത്തെ പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
Also Read: Monkeypox: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ യൂറോപ്പിലെ കേസുകളിൽ നിന്ന് വ്യത്യസ്തമെന്ന് ഐസിഎംആർ
ഗോ ഫസ്റ്റ് എയർ ലൈനിൻറെ ഉടമസ്ഥതയിലുള്ള കാറാണിത്. അതേസമയം കാർ ഡ്രൈവർക്ക് സംഭവിച്ച പിഴവായിരിക്കാം എന്നാണ് പ്രാഥമിക നിഗമന. വളരെ വേഗം വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...