പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് വയർ വീണ് ടിടിഇയ്ക്ക് പരിക്കേറ്റു. ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറായ (ടിടിഇ) ഉദ്യോഗസ്ഥൻ പ്ലാറ്റ്‌ഫോമിൽ മറ്റൊരാളുമായി സംസാരിച്ച് നിൽക്കവേ ഹൈ-വോൾട്ടേജ് ഇലക്ട്രിക് വയർ തലയ്ക്ക് മുകളിലൂടെ വീഴുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോക്കേറ്റ ടിടിഇ തെറിച്ച് ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ തലകുത്തനേ വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ റെയിൽവേ ഉദ്യോ​ഗസ്ഥനായ സുജൻ സിംഗ് സർദാറിന് പൊള്ളലേറ്റു. റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. അനന്ത് രൂപനഗുഡി എന്നയാളാണ് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.



“ഒരു ഞെട്ടിക്കുന്ന അപകടം - ഒരു പക്ഷി എടുത്ത കേബിളിന്റെ ഒരു കഷണം എങ്ങനെയോ ഒഎച്ച്ഒ വയറുമായി കൂട്ടിമുട്ടി. പക്ഷിയെടുത്ത കേബിളിന്റെ മറ്റേ അറ്റം താഴെയുണ്ടായിരുന്ന ടിടിഇയുടെ കഴുത്തിലേക്ക് വീണു. അദ്ദേഹത്തിന് പൊള്ളലേറ്റു, പക്ഷേ അപകടനില തരണം ചെയ്തു. ചികിത്സയിലാണ്.“ അനന്ത് രൂപനഗുഡി വീഡിയോയ്ക്കൊപ്പം കുറിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം അറിയില്ലെന്നും ഉദ്യോ​ഗസ്ഥൻ അപകടനില തരണം ചെയ്തതായും ഖരഗ്പൂർ ഡിആർഎം മുഹമ്മദ് സുജാത് ഹാഷ്മി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.