Viral Video: കൂലി നൽകിയില്ല, മുതലാളിയുടെ ബെൻസ് കാർ കത്തിച്ച് യുവാവ്
മെഴ്സിഡസിൻ്റെ ഉടമയുടെ വീട്ടിൽ യുവാവ് ടൈൽസ് പണിക്കായി എത്തിയിരുന്നു. പണി പൂർത്തിയായക്കിയെങ്കിലും ഇയാൾക്ക് മുതലാളി പണം മുഴുവൻ നൽകിയിരുന്നില്ല.
ലഖ്നൗ: ജോലി ചെയ്തതിന്റെ കൂലി മുഴുവൻ നൽകാത്ത മുതലാളിയുടെ ബെൻസ് കാർ യുവാവ് കത്തിച്ചു. ഉത്തർപ്രദേശ് നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. പെട്രോൾ ഒഴിച്ച ശേഷം കാറിന് തീയിട്ട യുവാവ് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യവും സിസിടിവിയിൽ വ്യക്തമാണ്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മെഴ്സിഡസിൻ്റെ ഉടമയുടെ വീട്ടിൽ യുവാവ് ടൈൽസ് പണിക്കായി എത്തിയിരുന്നു. പണി പൂർത്തിയായക്കിയെങ്കിലും ഇയാൾക്ക് മുതലാളി പണം മുഴുവൻ നൽകിയിരുന്നില്ല. കൂലിയുമായി ബന്ധപ്പെട്ട് ഒരുപാട് തവണ മുതലാളിയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവ് ബെൻസ് കാർ കത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: Viral Video: മൂർഖന്മാരുടെ മുന്നിൽ കൂസാതെ ആൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ബൈക്കിൽ എത്തിയ യുവാവ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. കാറിൽ തീ പടർന്ന് പിടിച്ചതിന് പിന്നാലെ ഇയാൾ ബൈക്കിൽ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. അറസ്റ്റിലായത് രൺവീർ എന്നയാൾ ആണെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. യുവാവ് മെഴ്സിഡസ് കാർ അഗ്നിക്കിരയാക്കിയ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ സജീവമാണ്. സംഭവം വൈറലായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഉപയോക്താക്കൾ വീഡിയോ ഷെയർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...