Shocking Video: യുപിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്നും നദിയിലേക്ക് എറിഞ്ഞു
ഉത്തർപ്രദേശിൽ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി വരുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.
ബൽറാംപൂർ: ഉത്തർപ്രദേശിൽ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി വരുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഞെട്ടിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ നിന്നുമുള്ള ഞെട്ടിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്.
കൊറോണ രോഗിയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടുപേർ ചേർന്ന്, അതിൽ ഒരാൾ പിപിഇ കിറ്റ് ധരിച്ചിരുന്നു, അയാൾ റാപ്തി നദിയുടെ പാലത്തിൽ നിന്നും കൊവിഡ് രോഗിയുടെ കവറിൽ പൊതിഞ്ഞ മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ആ സമയം ആ പാലത്തിലൂടെ കടന്നുപോയ മറ്റൊരു വാഹനത്തിലുള്ളവരാണ് ഈ വീഡിയോ പകർത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ മൃതദേഹം സിദ്ധാർത്ഥ നഗർ സ്വദേശിയായ പ്രേംനാഥിന്റെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read: ബീഹാറിൽ ഗംഗാ നദിയിൽ അഴുകിയ നിലയിൽ 45 ജഡങ്ങൾ കണ്ടെത്തി, കോവിഡ് ബാധിതരുടെയെന്ന് സംശയം
കൊവിഡ് ബാധിച്ച പ്രേംനാഥിനെ മെയ് 25 ന് ആശുപതിയിൽ പ്രവേശിപ്പിച്ചുവെന്നും മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചുവെന്നും തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും. പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം നദിയിൽ തള്ളിയത് ബന്ധുക്കളാണെന്നും ഇവർക്കെതിരെ ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കടുത്ത ശിക്ഷ നൽകുമെന്നും ബൽറാംപൂർ ചീഫ് മെഡിക്കൽ ഓഫീസർ വിബി സിംഗ് അറിയിച്ചു.
ഈ മാസം ആദ്യം ബീഹാറിന്റെയും ഉത്തർപ്രദേശിന്റെയും ഭാഗങ്ങളിൽ ഗംഗാ നദീതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. മാത്രമല്ല ബക്സാർ ജില്ലയിൽ 71 മൃതദേഹങ്ങൾ നദീതീരത്ത് നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയിരക്കണക്കിന് മൃതദേഹങ്ങൾ ഗംഗയിലെ മണൽപ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നുവെന്നുംഅധികൃതർ പറഞ്ഞു.
Also Read: Pork Princess:ഒറ്റ രാത്രികൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാറായി മഹിളാ കശാപ്പുകാരി, ചിത്രങ്ങൾ കാണാം
ബീഹാർ അതിർത്തിക്കടുത്തുള്ള ശരൺ ജില്ലയിലെ പാലത്തിൽ ആംബുലൻസുകളിൽ നിന്ന് മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നതായുള്ള വീഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആംബുലൻസുകൾ ഇരു സംസ്ഥാനങ്ങളുടെയും വകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നത് ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നാണ് ബീഹാർ ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...