Shocking Video: പാളം മുറിച്ച് കടക്കുന്നതിനിടെ ഓടുന്ന ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ വൈറൽ
Shocking Video: ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ജീവിതം നിങ്ങളുടേതാണ്. തീരുമാനവും നിങ്ങളുടേതാണെന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
ട്രെയിൻ വരുന്നതിന് ഒരു സെക്കൻഡ് മുമ്പ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതും ഒപ്പം തന്നെ ഭയപ്പെടുത്തുന്നതുമാണ്. തന്റെ ലഗേജുകൾക്ക് തന്റെ ജീവനേക്കാൾ വില കൊടുത്തുകൊണ്ടാണ് സ്ത്രീയുടെ സാഹസികത. മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതി തന്റെ ജീവൻ വച്ച് അശ്രദ്ധമായാണ് പെരുമാറിയതെന്നും അപകടം ക്ഷണിച്ച് വരുത്തുകയുമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ. യാത്രക്കാരെ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്കല്ലാതെ ഇറങ്ങാൻ അനുവദിക്കരുതെന്നും പലരും അഭിപ്രായപ്പെടുന്നു. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു സന്ദേശവും അദ്ദേഹം പങ്കുവച്ചിരുന്നു. ജീവിതം നിങ്ങളുടേതാണ്. തീരുമാനവും നിങ്ങളുടേതാണെന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
ഒരു സ്ത്രീ കുടുംബത്തോടൊപ്പം ട്രെയിനിൽ നിന്ന് പാളത്തിലേക്ക് ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ട്രെയിൻ പ്ലാറ്റ്ഫോമിലാണോ നിർത്തിയതെന്ന് വ്യക്തമല്ല. ഇതിനിടയ്ക്കാണ് സ്ത്രീ തന്റെ കുടുംബത്തോടൊപ്പം നിരവധി ലഗേജുകളുമായി പാളത്തിലേക്ക് ഇറങ്ങുന്നത്. തുടർന്ന് ഇവർ പാളം മുറിച്ച് കടക്കാനും തുടങ്ങി. വീഡിയോ ചിത്രീകരിക്കുന്നയാൾ മറ്റൊരു ട്രെയിൻ എതിർവശത്ത് നിന്ന് വേഗത്തിൽ അടുത്ത് വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇത് അവർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പാളത്തിന്റെ അപ്പുറത്തേക്ക് എത്താൻ കഴിയില്ലെന്ന് ഭയന്ന് അവർ ലഗേജുകൾ മറുവശത്തേക്ക് വലിച്ചെറിയാൻ തുടങ്ങി. തുടർന്ന് വീണ്ടും പാളത്തിലൂടെ കടന്നു. ട്രെയിൻ സ്ത്രീയുടെ ശരീരത്തിൽ സ്പർശിച്ചോ എന്ന് പോലും ദൃശ്യങ്ങൾ കണ്ടാൽ സംശയിച്ചുപോകും.
ALSO READ: Viral Video: വ്യത്യസ്തമായൊരു ഫിറ്റ്നസ് ടെസ്റ്റുമായി യുവാവ്; അപകടം പിടിച്ച പണിയെന്ന് സോഷ്യൽ മീഡിയ
പ്രായമായ ആളുകൾ ഉൾപ്പെടെയുള്ള കുടുംബം അശ്രദ്ധമായി പാളം മുറിച്ച് കടക്കുന്നത് വീഡിയോയിൽ കാണാം. പാതി കുടുംബാംഗങ്ങൾ പാളം മുറിച്ച് കടന്നതിന് ശേഷമാണ് സ്ത്രീ വീണ്ടും ലഗേജ് എടുക്കാൻ എതിർവശത്തേക്ക് വന്നത്. പാളത്തിന്റെ എതിർവശത്ത് എത്തിയ സ്ത്രീ തന്റെ ബാഗുകളിലൊന്ന് ട്രാക്കിനോട് ചേർന്ന് വീണതായി കാണുകയും ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് തിരികെ ഓടുകയും ചെയ്യുന്നു. തുടർന്ന് തന്റെ ബാഗ് എടുത്ത് രണ്ട് ട്രെയിനുകൾക്കിടയിൽ അവളുടെ കുടുംബത്തോടൊപ്പം ഇരിക്കുന്നു. ട്രെയിൻ വരുന്നത് കണ്ട് വീണുപോയ ബാഗിനായി തിരികെ പോയ സ്ത്രീയുടെ പ്രവൃത്തി വളരെ നിരുത്തരവാദപരമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...