Tiger: ബംഗാള്‍ കടുവകളുടെ മടയിലേയ്ക്ക് സിംഗിളായി സൈബീരിയന്‍ കടുവയുടെ മാസ് എൻട്രി; വീഡിയോ
Tiger viral video: മാര്‍ജ്ജാര വംശത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ഇനമാണ് സൈബീരിയന്‍ കടുവകള്‍.
കാട്ടിലെ രാജാവ് സിംഹമാണെന്ന് പറയാറുണ്ടെങ്കിലും കടുവകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കാറുള്ള കടുവകളുടെ വീഡിയോകള്‍ അതിവേഗം വൈറലാകാറുണ്ട്. കടുവകള്‍ സ്വന്തം അതിര്‍ത്തി രേഖപ്പെടുത്തുന്നതും വേട്ടയാടുന്നതുമെല്ലാം കാണാന്‍ പ്രത്യേക ഭംഗിയാണ്.
മാര്‍ജ്ജാര വംശത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ഇനത്തില്‍ പെട്ട ഒന്നാണ് സൈബീരിയന്‍ കടുവകള്‍. ഇവ ഏത് ആവാസവ്യവസ്ഥയിലും പ്രബലരായ വേട്ടക്കാരാണ്. ബംഗാള്‍ കടുവകളും സൈബീരിയന്‍ കടുവകളെ പോലെ തന്നെ കരുത്തരും മികച്ച വേട്ടക്കാരുമാണ്. എന്നാല്‍ ഈ രണ്ട് വിഭാഗം കടുവകളും നേര്‍ക്കുനേര്‍ വന്നാല്‍ എന്തായിരിക്കും സംഭവിക്കുക. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ALSO READ: കുനോ നാഷണൽ പാർക്കിൽ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു; ആകെ ചത്തത് പത്ത് ചീറ്റകൾ
ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേയ്ക്ക് ഒരു സൈബീരിയന്‍ കടുവ കയറി വരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അഞ്ച് ബംഗാള്‍ കടുവകള്‍ കൂട്ടിലുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. കൂട്ടിലേയ്ക്കുള്ള കവാടം തുറക്കുമ്പോള്‍ സൈബീരിയന്‍ കടുവയെ നേരിടാന്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്ന ബംഗാള്‍ കടുവകളെ വീഡിയയില്‍ കാണാം. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെ മാസായാണ് സൈബീരിയന്‍ കടുവയുടെ വരവ്. ഇതോടെ കൂട്ടം കൂടി നിന്ന ബംഗാള്‍ കടുവകള്‍ ഓടി മാറുന്നുണ്ട്.
കൂട്ടത്തില്‍ ഒരു കടുവയ്ക്ക് നേരെ നടന്ന് അടുക്കുന്ന സൈബീരിയന്‍ കടുവയ്ക്ക് മുന്നില്‍ ഗത്യന്തരമില്ലാതെ ബംഗാള്‍ കടുവ പ്രതിരോധത്തിലാകുന്നതാണ് വീഡിയോയിലുള്ളത്. ബംഗാള്‍ കടുവകളേക്കാള്‍ വലിപ്പമുള്ള സൈബീരിയന്‍ കടുവയാണ് കൂട്ടിലേയ്ക്ക് കയറി വന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ 7.5 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy