New Delhi: ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും മറ്റൊരു പേരാണ് ടാറ്റാ ഗ്രൂപ്പ് മുൻ ചെയർപേഴ്‌സൺ രത്തൻ ടാറ്റാ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നു.  അടുത്തിടെ നടന്ന ഒരു സംഭവം അതിനുള്ള ഉത്തമ ഉദാഹരണമാണ്‌.  


ഇന്ത്യൻ വ്യവസായി, ടാറ്റാ നാനോയിൽ അംഗരക്ഷകരോ സുരക്ഷാ ഗാർഡുകളോ ഇല്ലാതെ താജ് ഹോട്ടലിൽ എത്തി.  ഏറെ ജനപ്രിയനും സമ്പന്നനും  വ്യവസായിയുമായിരുന്നിട്ടും  അദ്ദേഹം ഹോട്ടലില്‍ എത്തിയത് നാനോ കാറിലാണ് എന്നത് ഏവരേയും ആശ്ചര്യപ്പെടുത്തിയ വസ്തുതയാണ്. അദ്ദേഹത്തിന്‍റെ ഈ പ്രവൃത്തി  ജനഹൃദയങ്ങളിലുള്ള  അദ്ദേഹത്തിന്‍റെ  സ്ഥാനം ഒരു വട്ടം കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 


ഹോട്ടലില്‍ എത്തിയ അദ്ദേഹത്തെ പിന്നീട് എല്ലാ കാര്യങ്ങളിലും സഹായിച്ചത്  ഹോട്ടൽ ജീവനക്കാരാണ്.  



അദ്ദേഹത്തിന്‍റെ ഈ ലാളിത്യം നിറഞ്ഞ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയടിയാണ് നേടിയത്. നിരവധി പേരാണ് അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ പ്രശംസിച്ചും, അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിച്ചും രംഗത്തെത്തിയത്.  സോഷ്യല്‍ മീഡിയയില്‍ വൈറലായ  വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടത്. 


താജ് ഹോട്ടലിന്‍റെ  മാതൃ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡും നാനോ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സും സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയായ ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗമാണ്. 


ഇന്ത്യന്‍ വാഹന വിപണിയില്‍ ടാറ്റാ നാനോയുടെ രംഗപ്രവേശം ഒരു നാഴികക്കല്ലായിരുന്നു. ചെറിയ കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ്  ടാറ്റാ ഇന്ത്യയിൽ നാനോ കാര്‍ അവതരിപ്പിച്ചത്.  അതിനു പിന്നിലെ കാരണവും പ്രചോദനവും അദ്ദേഹം ഒരിയ്ക്കല്‍ വെളിപ്പെടുത്തിയിരുന്നു.  സ്കൂട്ടറിൽ ഇന്ത്യൻ കുടുംബങ്ങളെ നിരന്തരം കാണുന്നതും,  കൂടാതെ അമ്മയ്ക്കും അച്ഛനും ഇടയിൽ ഒരു കുട്ടിയും..  അവർ പോകുന്നത് പലപ്പോഴും അപകട സാധ്യത കൂടുതലുള്ള      വഴുപ്പുള്ള റോഡുകളിലൂടെയാവും..., അദ്ദേഹം പറഞ്ഞു.  ഇത്തരം സംഭവങ്ങളാണ് നാനോയുടെ നിര്‍മ്മിതിയ്ക്ക്   പ്രചോദനമായത്... . 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.