Singhu border murder| നീതി വേണമെന്ന് സിങ്കുവിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം, ഒരു നിഹാംങ്ക് അറസ്റ്റിൽ
അതേസമയം തങ്ങൾക്ക് നീതി കിട്ടണമെന്ന് സിങ്കു അതിർത്തിയിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം
New Delhi: സിങ്കു അതിർത്തിയിലെ കൊലപാതകത്തിൽ ഒരു നിഹാംങ്ക് കൂടി പോലീസിൽ കീഴടങ്ങി. നിഹാംങ്ക് സിക്ക് സർവ്വജിത് സിങ് (Saravjit Singh)ആണ് കീഴടങ്ങിയത്. വെള്ളിയാഴ്ച മുതലാണ് പ്രതിയെ കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം തങ്ങൾക്ക് നീതി കിട്ടണമെന്ന് സിങ്കു അതിർത്തിയിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം. വെള്ളിയാഴ്ച പുലർച്ചെയാണ് പഞ്ചാബ് സ്വദേശി ലക്കബീർ സിങിൻറെ മൃതദേഹം കർഷക സമരം നടക്കുന്ന സിങ്ക അതിർത്തിയിലെ പോലീസ് ബാരിക്കേഡിൽ തൂക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതേദേഹം വികൃതമാക്കിയ നിലയിലായിരുന്നു. വലത്തെ കാൽപ്പാദവും ഇടത്തെ കൈയ്യും അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. 35 കാരനായ ലക്ക്ബീർ സിങ് പഞ്ചാബ് ചീമാ കുർദ്ദ് ഗ്രാമത്തിലെ സ്വദേശിയാണ്. രണ്ട് പെൺമക്കളും ഭാര്യയുമടങ്ങുന്നതാണ് ഇദ്ദേഹത്തിൻറെ കുടുംബം.
അതേസമയം വിശുദ്ധ ഗ്രന്ഥത്തിനെ അപമാനിച്ചതാണ് ലക്ക്ബീർ സിങ്ങിൻറെ കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് നിഹാംങ്കുകൾ വ്യക്തമാക്കുന്നത്. പ്രദേശത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. അതേസമയം സംയുക്ത കിസാൻ മോർച്ച കൊലപാതകത്തിനെ അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...