ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി. നേതാവിന്റെ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദതിയ ജില്ലയിലെ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ മകന്‍ അടക്കമുള്ളവരാണ് ബലാത്സംഗക്കേസില്‍ പ്രതികളായിട്ടുള്ളത്.ദതിയ ഉന്നാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരങ്ങളാണ് ക്രൂരമായ പീഡനത്തിനിരയായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. അതിനു പിന്നാലെ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. നാലുപേര്‍ ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇളയസഹോദരി നല്‍കിയ പരാതിയിൽ പറയുന്നത്. നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം ഒരു വീട്ടിലേക്കാണ് എത്തിച്ചത്. ഇവിടെവെച്ച് സഹോദരിയെ ബലാത്സംഗം ചെയ്‌തെന്നും തന്നെയും പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.


ALSO READ: നിലവിളിച്ച് മക്കൾ; ഭര്‍ത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ഭാര്യക്ക് ദാരുണാന്ത്യം, വീ‍‍ഡിയോ


സംഭവത്തിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടികളില്‍ മൂത്തസഹോദരി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചു. വീടിനുള്ളില്‍ തൂങ്ങിമരിക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.  ഇതിനുപിന്നാലെയാണ് കേസില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചത്. ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദതിയ പോലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു.


കേസിലെ ഇരകളും പ്രതികളും വിദ്യാര്‍ഥികളാണെന്നും പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണ് ദതിയ. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി. നേതാവിന്റെ മകനും പ്രതിയായതിനാല്‍ വലിയ പ്രതിഷേധമാണുയരുന്നത്. അതേസമയം, പ്രാദേശിക നേതാവിന്റെ മകനെതിരേ പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേന്ദ്ര ബുധോലിയ പ്രതികരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, പോലീസ് ഇതുവരെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ബി.ജെ.പി. പ്രാദേശിക നേതാവിന്റെ മകന്റെ പേര് മൊഴിയിലുണ്ടെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തിന് നോട്ടീസ് നല്‍കും. തുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ