അമരാവതി: Fire Accident In AP: ആന്ധ്രാപ്രദേശിലെ എലൂരുവിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് മരണം. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.  മരിച്ചത് ഫാക്ടറിയിലെ തൊഴിലാളികളാണ്. നൈട്രിക്ക് ആസിഡ് ചോർന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



അപകട സമയത്ത് ഫാക്ടറിയിൽ മുപ്പതോളം പേർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  ഇന്നലെ രത്രി 11:30 ഓടെ വാതക ചോർച്ച ഉണ്ടായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എലൂർ എസ് പി രാഹുൽ ദേവ് ശർമ്മ അറിയിച്ചു.  എങ്കിലും തീപിടുത്തത്തിനുള്ള കാരണം പൊട്ടിത്തെറിയണോ അതോ ഷോർട്ട് സെക്യൂട്ട് ആണോയെന്ന് അന്വേഷിച്ചു വരികയാണ്.  പരിക്കേറ്റവരെ സമീപത്തുള്ള ആശുപതികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 


Also Read: Fire Accident in Thiruvananthapuram : വെമ്പായത്ത് ഇലക്ട്രിക്കൽ കടയ്ക്ക് തീപിടിച്ചു


അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായും 6 പേർ മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.  അപകടത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ ദുഖം രേഖപ്പെടുത്തി.  മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക