പഞ്ചാബിലെ അമൃത്സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് കണ്ടെത്തി. 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍ ലഭിച്ചതെന്ന് നരവംശ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ഖനനത്തിലെ കണ്ടെത്തലുകൾ പഞ്ചാബ് സർവകലാശാലയിലെ ആന്ത്രോപോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജെ.എസ്.സെഹ്‌റാവത്ത് ആണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പന്നിയിറച്ചിയും ഗോമാംസം പുരട്ടിയ വെടിയുണ്ടകളും ഉപയോഗിക്കുന്നതിനെതിരെ സൈനികർ കലാപം നടത്തിയതായി പറയപ്പെടുന്നു. ഇതിനെതിരെ  വിപ്ലവമുയര്‍ത്തിയ സൈനികരുടെ അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള അജ്നാലയിൽ ഒരു മതപരമായ കെട്ടിടത്തിന് താഴെയുള്ള കിണറ്റിൽ നിന്നാണ് ഇവ  കുഴിച്ചെടുത്തത്. നാണയങ്ങളും മെഡലുകളും ഡിഎന്‍എ സാമ്പിളുകളും വിശദമായി പരിശോധിച്ചാണ് നരവംശശാസ്ത്രജ്ഞര്‍ സ്ഥിരീകരണം നടത്തിയത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്, ഡിഎന്‍എ പഠനം മുതലായവ നടത്തിയിരുന്നു. 


1857ലെ കലാപത്തെ ചില ചരിത്രകാരന്മാർ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണ് വിളിച്ചിരുന്നത്.  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെയായിരുന്നു സമരം. എന്നാല്‍ ഇവരുടെ സമരത്തെ ശിപായി ലഹളയെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തിരുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.