Viral Video: ആധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും നവീനമായ ട്രെയിന്‍ ആണ് വന്ദേ ഭാരത്. ഹൈ സ്പീഡ് വിഭാഗത്തില്‍പ്പെട്ട ഈ ട്രെയിന്‍ NDA ഭരണകാലത്ത് രാജ്യത്ത് സ്വന്തമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ട്രാക്കില്‍ എത്തിച്ചതാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്‍റെ അഭിമാനമായ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ വിരളമാണ് എന്ന് തന്നെ പറയാം. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ ആധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഉയര്‍ന്ന തുകയും യാത്രക്കാരില്‍ നിന്ന് ഈടാക്കാറുണ്ട്. വന്ദേ ഭാരതിന്‍റെ ടിക്കറ്റ് നിരക്ക് താരതമ്യേന ഉയര്‍ന്നതാണ് എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. 


എന്നാല്‍, അടുത്തിടെ വന്ദേ ഭാരത് ട്രെയിനിന്‍റെ ആധുനിക സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ യാത്ര തിരിച്ച കുറേ ആളുകള്‍ക്ക് തിക്താനുഭവങ്ങളാണ് ഉണ്ടായത്. വന്ദേ ഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്. അതായത്  ദുർഗന്ധം വമിക്കുന്ന ഭക്ഷണമാണ് ട്രെയിനില്‍ യാത്രക്കാര്‍ക്ക് നല്‍കിയത് എന്നാണ് പരാതി. 


വാന്ദേ ഭാരത് എക്‌സ്പ്രസിലെ ഒരു യാത്രക്കാരൻ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ, വന്ദേ ഭാരത്‌  ട്രെയിനിൽ യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ ട്രെയിൻ ജീവനക്കാരോട് ഭക്ഷണം തിരികെ എടുത്തുകൊണ്ടു പോകാന്‍ ആവശ്യപ്പെടുന്നു. ഭക്ഷണം തികച്ചും മോശമാണ് എന്നും ദുർഗന്ധം വമിക്കുന്നതാണ് എന്നും യാത്രക്കാര്‍ പരാതി പറയുന്നു. 


വീഡിയോയിൽ യാത്രക്കാർ ഭക്ഷണം കാണിച്ച് പച്ചക്കറികൾക്ക് ദുർഗന്ധമുണ്ടെന്നും പരിപ്പ് പഴകിയതാണെന്നും പറയുന്നു. പല യാത്രക്കാരും ഭക്ഷണം തൊടുന്നില്ല, എല്ലാ ആളുകളും ഭക്ഷണം തിരികെ എടുക്കാൻ ആവശ്യപ്പെടുകയാണ്. 


വന്ദേ ഭാരത്‌ ട്രെയിനില്‍ നിന്നുള്ള ഈ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇത്, ആധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തുകയാണ്.   


അതേസമയം, ഒരു യാത്രക്കാരന്‍ വീഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്യുകയും ചെയ്തു. "താന്‍ NDLS-ൽ നിന്ന് BSB-ലേക്ക് 22416-ൽ യാത്ര ചെയ്യുകയാണ് എന്നും ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതാണ് എന്നും തനിക്ക് തന്‍റെ പണം മടക്കിത്തരണം എന്നും യാത്രക്കാരന്‍ ആവശ്യപ്പെടുന്നു.


വീഡിയോ കാണാം : -



അതേസമയം, വീഡിയോ രാജ്യത്തെ ട്രെയിന്‍ ശുചിത്വത്തെയും ചോദ്യം ചെയ്യുകയാണ്.  നിങ്ങള്‍ ശുചിത്വം പ്രസംഗിക്കുന്നു, എന്നാല്‍, ട്രെയിനുകൾ  ഏറെ വൃത്തിഹീനമാണ് എന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. 


വന്ദേ ഭാരതിൽ മാത്രമല്ല, മറ്റ് പല ട്രെയിനുകളിലും ഭക്ഷണത്തിന്‍റെയും വൃത്തിയുടെയും അവസ്ഥ മറിച്ചല്ല എന്ന് രോക്ഷാകുലരായ യാത്രക്കാരുടെ അഭിപ്രായം വ്യക്തമാക്കുന്നു. ജനങ്ങൾ റെയിൽവേ വകുപ്പിനോട് ഉത്തരം ആവശ്യപ്പെടുകയാണ്. 


അതേസമയം, വീഡിയോയ്ക്ക് മറുപടിയുമായി IRCTC രംഗത്തെത്തി. സംഭവത്തില്‍ ക്ഷമ ചോദിച്ച IRCTC ഈ  വിഷയം വളരെ ഗൗരവത്തോടെ കാണുന്നതായും അറിയിച്ചു. സേവന ദാതാവിന് പിഴ ചുമത്തിയതായും ഉത്തരവാദികളായ സേവന ദാതാക്കളുടെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതായി IRCTC അറിയിച്ചു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.