ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച ശേഷം കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച വെങ്കയ്യ നായിഡുവിന്‍റെ വകുപ്പുകൾ സ്മൃതി ഇറാനിക്കും, തോമറിനും നൽകി. സ്മൃതി ഇറാനിക്ക് വാര്‍ത്ത വിതരണ മന്ത്രാലയത്തിന്‍റെ അധിക ചുമതല നല്‍കി. ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നഗര വികസനത്തിന്‍റെ ചുമതലയും നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയ്ക്ക് വാർത്താ വിതരണ വകുപ്പിന്‍റെ അധിക ചുമതല നൽകി. ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നഗരവികസന വകുപ്പിന്‍റെ ചുമതലയും നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 


ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷനായ നായിഡുവിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥിയായി തിങ്കളാഴ്ച ചേർന്ന ബിജെപി പാർലമെന്‍ററി ബോർഡ് യോഗമാണ് തീരുമാനിച്ചത്.