സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ബിജെപി നേതാവാണ്‌ സ്മൃതി ഇറാനി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുക്കൊണ്ട് തന്നെ രാഷ്ട്രീയത്തോടൊപ്പം വിനോദ മേഖലയിലും സ്ഥിര സാന്നിധ്യമാണ് സ്മൃതി. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ജന ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 


ഇപ്പോഴിതാ, മകനൊപ്പം നില്‍ക്കുന്ന തന്‍റെ ഫോട്ടോ പോസ്റ്റ്‌ ചെയ്താണ് സ്മൃതി സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. 


17കാരനായ മൂത്ത മകന്‍ സോഹര്‍ ഇറാനിയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സ്മൃതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 


'ബലംപ്രയോഗിച്ച് മകനൊപ്പം സെല്‍ഫി എടുക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 



#makaatyachaar #kahanighargharki എന്നീ ഹാഷ് ടാഗുകളും ചിത്രത്തിന് സ്മൃതി ഇറാനി നല്‍കിയിട്ടുണ്ട്. 'അമ്മയുടെ  അതിക്രമം' 'ഓരോ വീട്ടിലേയും കഥ' എന്നാണ് യഥാക്രമം ഹാഷ് ടാഗുകളുടെ അര്‍ഥം. 


വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സുബിന്‍ ഇറാനി സ്മൃതിയ്ക്കായി പങ്കു വെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 


''എന്‍റെ വിവാഹ ദിനത്തില്‍ ഞാന്‍ സമ്പാദിച്ചത് വലിയൊരു കടമാണ്. ഉപാധികളില്ലാത്ത സ്‌നേഹത്തിന്‍റെയും അനശ്വരമായ സമര്‍പ്പണത്തിന്‍റെയും കടം. എന്‍റെ അവസാന ശ്വാസം വരെ ആ കടം ഞാന്‍ വീട്ടിക്കൊണ്ടിരിക്കും.''- എന്ന കുറിപ്പിനൊപ്പമായിരുന്നു സുബിന്‍ ഇരുവരുടെയും ചിത്രം പങ്കുവച്ചത്.