ന്യൂഡൽഹി: കാർട്ടൂണ്‍ ചാനലുകളിലെ കോള, ജങ്ക് ഫുഡ് പരസ്യം നിരോധിക്കുന്നതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർദേശമില്ലെന്ന് എഴുതി നൽകിയ മറുപടിയിൽ സ്മൃതി ഇറാനി രാജ്യസഭയിൽ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഉ​യ​ർ​ന്ന അ​ള​വി​ൽ കൊ​ഴു​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ ചാ​ന​ലു​ക​ളി​ൽ നൽകാതിരിക്കാൻ ഒന്‍പത് ഭക്ഷ്യവിതരണ കമ്പനികൾ തീരുമാനിച്ചിട്ടുണ്ടെന്ന വിവരം സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.  


നേരത്തേ, രാജ്യത്തെ കാർട്ടൂണ്‍ ചാനലുകളിൽ ജങ്ക് ഫുഡ് പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍. നിലവിൽ കാർട്ടൂണ്‍ ചാനലുകളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗമാണ് ഇത്തരം പരസ്യങ്ങളിലൂടെ ലഭിക്കുന്നത്.