Viral News: ചാണകക്കൂമ്പാരം തടസമുണ്ടാകുന്നു... സ്ത്രീയുടെ പരാതിയ്ക്ക് സ്വയം പരിഹാരം കണ്ടെത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
ഗ്രാമവാസികളുടെ ഹൃദയം കീഴടക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബനാറസിലെ സിക്രൗൾ ഗ്രാമത്തിൽ ശുചീകരണ കാമ്പയിന്‍റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
Viral News: ഗ്രാമവാസികളുടെ ഹൃദയം കീഴടക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബനാറസിലെ സിക്രൗൾ ഗ്രാമത്തിൽ ശുചീകരണ കാമ്പയിന്‍റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഗ്രാമവാസിയായ ഒരു സ്ത്രീയുടെ പരാതിയ്ക്ക് ഞൊടിയിടയില്‍ പരിഹാരം കാണുകയിരുന്നു മന്ത്രി. ഈ സംഭവം ജനഹൃദയങ്ങളില്‍ സ്മൃതി ഇറാനിയുടെ സ്ഥാനം ഒരിയ്ക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചു എന്ന് വേണം പറയാന്‍.
വീടിനടുത്ത് കിടക്കുന്ന ചാണകക്കൂമ്പാരം തടസമുണ്ടാകുന്നു എന്നായിരുന്നു സ്ത്രീയുടെ പരാതി. സ്ത്രീയുടെ പരാതി കേട്ടയുടനെ തന്നെ മന്ത്രി തൂമ്പയെടുത്ത് ചാണകക്കൂമ്പാരം നീക്കം ചെയ്യാന്‍ ആരംഭിച്ചു. കേന്ദ്രമന്ത്രി ചാണകക്കൂമ്പാരം നീക്കം ചെയ്യുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ചാണകം നീക്കം ചെയ്യാൻ തുടങ്ങി. മാസങ്ങളായി കെട്ടിക്കിടന്നിരുന്ന ചാണകം മിനിറ്റുകൾക്കകം നീക്കുകയും ചെയ്തു.
സ്മൃതി ഇറാനിയുടെ മുന്‍പില്‍ പരാതിയുമായി എത്തിയ സ്ത്രീയുടെ മകളുടെ വിവാഹമാണ്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടെ വീടിന് മുന്‍പിലുള്ള ചാണകക്കൂമ്പാരം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ത്രീയുടെ വീടിന് സമീപത്തുകൂടി സ്മൃതി ഇറാനി കടന്നുപോയ അവസരത്തില്‍ എങ്ങിനെയെങ്കിലും ചാണകക്കൂമ്പാരം നീക്കം ചെയ്തു തരണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. അപേക്ഷ കേട്ട കേന്ദ്രമന്ത്രിയും അവരെ നിരാശപ്പെടുത്തിയില്ല. സ്വയം ചെയ്തു തുടങ്ങി. ചാണകക്കൂമ്പാരം നീക്കിക്കിട്ടിയതോടെ സ്ത്രീ കേന്ദ്ര മന്ത്രിയ്ക്ക് നന്ദിയും അറിയിച്ചു.
സ്മൃതി ഇറാനി സ്വയം ചാണകക്കൂമ്പാരം വൃത്തിയാക്കിയത് സംബന്ധിച്ച വാര്‍ത്ത ഗ്രാമത്തോടൊപ്പം പ്രദേശമാകെ പടർന്നു. വാര്‍ത്ത കേള്‍ക്കുന്നവര്‍ കേന്ദ്രമന്ത്രിയെ വാനോളം പുകഴ്ത്തി. കേന്ദ്രമന്ത്രിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇപ്പോള്‍ വാരാണസി സന്ദർശനത്തിലാണ്. വാരാണസിയില്‍ നടക്കുന്ന വികസന പ്രവർത്തനങ്ങള്‍ നിരീക്ഷിക്കാനാണ് അവര്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അവര്‍ ഈ ഗ്രാമത്തിലും എത്തിച്ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. പ്രധാനമന്ത്രി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ആരംഭിച്ച കാലം മുതല്‍ ഈ പ്രദേശം പുരോഗതിയുടെ പാതയിലാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...