റാഞ്ചി: സൈനികന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവം നടന്നത് ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗ ജില്ലയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.


ശനിയാഴ്ച വൈകുന്നേരം യുവതിയെ കാണാനായി മൂന്നുപേര്‍ എത്തിയിരുന്നതായി ഗ്രാമവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. 


ബന്ദാര പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. 


ഇതിനെക്കുറിച്ച് ഞങ്ങള്‍ സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും. യുവതിയുടെ ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെടുമെന്നും മാത്രമല്ല യുവതിയെ കാണാന്‍ വന്നത് ആരെന്ന് കണ്ടെത്തുമെന്നും ബന്ദാര പൊലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ്ജ് പറഞ്ഞു. 


മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ഹിമാചല്‍പ്രദേശിലാണ്.