Sonali Phogat death: നടിയും BJP നേതാവുമായിരുന്ന സൊണാലി ഫോഗട്ടിന്‍റെ ആകസ്മിക വേര്‍പാട് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്.  നടി എന്നതിലുപരി രാഷ്ട്രീയ മുഖമായിരുന്നു സോണാലി ഫോഗട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വരാനിരിയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആദംപൂരിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാന്‍ അവർ ആഗ്രഹിച്ചിരുന്നു. പക്ഷേ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. 2014, 2019 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കുല്‍ദീപ്  ബിഷ്‌ണോയി ആയിരുന്നു ഈ മണ്ഡലത്തില്‍ വിജയിച്ചത്. അടുത്തിടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് BJP യില്‍ ചേര്‍ന്നിരുന്നു. 


Also Read:  Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു


തിങ്കളാഴ്ച്ച രാത്രി ഗോവയിൽ വച്ചാണ് സൊണാലിയ്ക്ക് ഹൃദയാഘാതമുണ്ടായത്. സൊണാലി തന്‍റെ ചില സ്റ്റാഫ് അംഗങ്ങൾക്കൊപ്പം ഗോവയിലായിരുന്നു.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്ന സൊണാലി മരിയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും  പ്രൊഫൈല്‍ ചിത്രം മാറ്റുകയും പുതിയ വീഡിയോ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.   ഈ ഫോട്ടോകളിലും വീഡിയോകളിലും സൊണാലി വളരെ സന്തോഷവതിയായിരുന്നു. 


വീഡിയോ കാണാം



'ബിഗ് ബോസ്' സീസൺ 14-ൽ വൈൽഡ് കാർഡ് എന്ട്രിയിലൂടെ മത്സരാർത്ഥിയായതോടെ സൊണാലി ഫോഗട്ട് കൂടുതല്‍ പ്രശസ്തഅവര്‍ യായി. ഷോയിൽ, പരേതനായ തന്‍റെ ഭർത്താവിനെക്കുറിച്ചും ജീവിതത്തില്‍ പിന്നീട് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും  സൊണാലി  പരാമർശിച്ചിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകാൻ ഭർത്താവ് തന്നെ സഹായിച്ചുവെന്നും എപ്പോഴും തന്നെ പിന്തുണച്ചിരുന്നു വെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. സൊണാലിയുടെ ഭർത്താവ് സഞ്ജയ്‌  2016ലാണ് മരിയ്ക്കുന്നത്. ഹരിയാനയിലെ ഒരു ഫാം ഹൗസിൽ അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  


ഭർത്താവിന്‍റെ മരണസമയത്ത് സൊണാലി മുംബൈയിലായിരുന്നു. ഭർത്താവിന്‍റെ മരണത്തോടെ അഭിനയവും രാഷ്ട്രീയവും ഉപേക്ഷിക്കാൻ  ആഗ്രഹിച്ചു. എന്നാല്‍, അമ്മായിയമ്മ അവരെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് പോകാൻ ധൈര്യം നൽകുകയും ചെയ്തുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.  ഭര്‍ത്താവിന്‍റെ മരണം പോലെ ദുരൂഹമായി ഇപ്പോള്‍ 


ഭർത്താവിന്‍റെ മരണം പോലെ ദുരൂഹമായി ഇപ്പോള്‍  സൊണാലിയുടെ മരണവും....  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.