ന്യൂഡൽഹി: റായിബറേലിയിലെ ജനങ്ങൾ കൂടാതെ തന്റെ കുടുംബം അപൂർണ്ണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും നിങ്ങൾ തണലായി നിന്നുവെന്നും പ്രായ കൂടുതലും ആരോഗ്യപ്രശ്നങ്ങളും ആണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും റായ്ബാറേലിയിലെ ജനങ്ങൾക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി വ്യക്തമാക്കി. തന്റെ ഹൃദയം എപ്പോഴും റായിബറേലിയിലെ ജനങ്ങൾക്കൊപ്പം ഉണ്ടാകും എന്നും, റായ്ബറേലിയുമായുള്ള കുടുംബത്തിൻ്റെ ബന്ധം വളരെ ആഴത്തിലുള്ളതെന്നും കത്തിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നടന്ന ആദ്യ ലോകസഭ തിരഞ്ഞെടുപ്പിൽ റായ്ബാറേലിയിൽ നിന്നും ഫിറോസ് ഗാന്ധി വിജയിച്ചു. അതിനുശേഷം ഇന്ദിരാഗാന്ധി അത്തരത്തിൽ വലിയ ബന്ധമാണ് ഈ പ്രദേശവുമായി ഉള്ളത്. എൻ്റെ അമ്മായിയമ്മയെയും എൻ്റെ ജീവിത പങ്കാളിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ശേഷം, ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നു.


ALSO READ: തമിഴ്നാട്ടിൽ ദളിതരുടെ വഴി തടഞ്ഞ 'അയിത്ത മതിൽ' പൊളിച്ചു നീക്കി


മുൻകാല നേതാക്കൾ തെളിച്ച പാതയിലൂടെ സഞ്ചരിക്കാൻ നിങ്ങൾ എനിക്ക് അവസരം നൽകി.  കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും വിഷമകരമായ ഘട്ടത്തിൽ പോലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാൻ ഒരിക്കലും മറക്കില്ല. ഇന്ന് ഞാൻ എന്തായാലും അത് നിങ്ങൾ കാരണമാണെന്നും സോണിയ ഗാന്ധി കത്തിൽ പറയുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.