Covid19: കൊറോണ മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നിസ്വാർത്ഥ സേവനം നൽകിയ മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ.
ന്യുഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നിസ്വാർത്ഥ സേവനം നൽകിയ മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്.
രാജ്യത്തെ ഒരുലക്ഷം കൊവിഡ് (Covid ) മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത ഇനം കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്. ഹോം കെയർ ഹെൽപ്പർ, ബേസിക് കെയർ ഹെൽപ്പർ, അഡൈ്വസ് കെയർ ഹെൽപ്പർ, എമർജൻസി കെയർ ഹെൽപ്പർ, സാമ്പിൾ കളക്ഷൻ ഹെൽപ്പർ, മെഡിക്കൽ ഇൻസ്ട്രുമെന്റ് ഹെൽപ്പർ എന്നിങ്ങനെ ആറ് വിഭാഗങ്ങളിൽ പരീശീലനം നൽകും.
ഇതിനായി 26 സംസ്ഥാനങ്ങളിൽ 111 സെന്ററുകൾ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി (PM Modi) അറിയിച്ചു. സ്‌കിൽ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഈ പരിശീലനം നൽകുക. പദ്ധതിയുടെ മൊത്തം ചെലവ് 276 കോടിരൂപയാണ്.
ഇടക്കാല പഠന പദ്ധതിയെ കുറിച്ച് പറയുമ്പോൾ കൊറോണയ്‌ക്കെതിരായ മഹായുദ്ധത്തിൽ ഇന്ന് പുതിയൊരു പദ്ധതി ആരംഭിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഓരോ ഘട്ടത്തിലും മഹാമാരിയുടെ സ്വഭാവം മാറിമറിയുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെ നേരിടാൻ പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമാണെന്നും അതിനാലാണ് നിലവിലുള്ള കൊറോണ മുന്നണി പ്രവർത്തകർക്ക് പരിശീലനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...