Spice Jet: ആഭ്യന്തരയാത്രക്കാര്‍ക്കായി 66 സർവീസുകൾകൂടി പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്
ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ Spice Jet...
Mumbai: ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ Spice Jet...
രാജ്യത്തെ ചെറിയ നഗരങ്ങള്‍ കേന്ദ്രമാക്കി 66 സർവീസുകളാണ് സ്പൈസ് ജെറ്റ് (Spice Jet) പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
മാർച്ച് 28 മുതൽ പൂനെയിൽ നിന്ന് ദർബംഗ, ദുർഗാപൂർ, ഗ്വാളിയോർ, ജബൽപൂർ, വരണാസി എന്നിവിടങ്ങളിലേക്കുള്ള അഞ്ച് അൺലിമിറ്റഡ് വിമാന സർവീസുകളടക്കം 66 പുതിയ ആഭ്യന്തര വിമാന സർവീസുകളാണ് സ്പൈസ് ജെറ്റ് അടുത്തിടെ പ്രഖ്യാപിച്ചത്.
കൊൽക്കത്ത- ദർഭംഗ, ചെന്നൈ- ഹാർസുഗുഡ, നാസിക്-കൊൽക്കത്ത വിമാനങ്ങൾ എന്നിവയാണ് പുതിയ വിമാന സർവീസുകൾ. കൂടാതെ, മുംബൈ-ലേ, ലേ-ശ്രീനഗർ, ശ്രീനഗർ-മുംബൈ, ഹൈദരാബാദ്-മുംബൈ, മുംബൈ-ഹൈദരാബാദ്, മുംബൈ-സൂററ്റ്, സൂറത്ത്-മുംബൈ, കൊച്ചി-പൂനെ, പൂനെ-കൊച്ചി റൂട്ടുകളിൽ പുതിയ പ്രതിദിന വിമാന സർവീസുകളും ഉണ്ടാകും.
സ്പൈസ് ജെറ്റിന്‍റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രസർക്കാരിന്‍റെ "ഉഡാൻ പദ്ധതി"യ്ക്ക് കീഴിൽ സ്പൈസ് ജെറ്റ് കൈവരിച്ച നേട്ടമാണ്. ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസുകള്‍ക്ക് യാത്രക്കാര്‍ ഏറിയതാണ് കൂടുതല്‍ ചെറിയ നഗരങ്ങളെ ലക്ഷ്യമിടാന്‍ സ്പൈസ് ജെറ്റ് (Spice Jet) തീരുമാനിക്കുന്നത്.
പുതിയ റൂട്ടുകളിൽ ബോയിംഗ് 737, ബോംബാർഡിയർ ക്യു 400 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...