ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമായാണ് പത്ത് പേർ മരിച്ചത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ഞായറാഴ്ച ആറ് പേർ മരിച്ചു. വിഷമദ്യം കഴിച്ചാണ് മരണമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി പേർ ചികിത്സയിൽ തുടരുകയാണ്. ചികിത്സയിൽ കഴിയുന്നവർ അപകടനില തരണംചെയ്തുവെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ വിഴുപുരത്തും ചെങ്കല്‍പ്പേട്ടിലുമുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിലാണ് പത്തുപേര്‍ മരിച്ചതെന്ന് ഐ.ജി എന്‍ കണ്ണന്‍ പറഞ്ഞു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.‌‌‌


ALSO READ: Tamil Nadu Toxic Liqour: തമിഴ്നാട് വിഷമദ്യ ദുരന്തം; മരണസംഖ്യ അഞ്ചായി, ധനസഹായം പ്രഖ്യാപിച്ചു


തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേര്‍ അപകടനില തരണം ചെയ്ത് സുഖംപ്രാപിച്ച് വരുന്നതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


വീടുകളിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമരൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.