Sputnik V: നാളെ മുതൽ ഡൽഹിയിൽ സ്പുട്നിക് വാക്സിൻ ലഭ്യമാകും, വിലയിൽ മാറ്റമില്ല
വാക്‌സിന്റെ പരമാവധി വില 1145 രൂപയാണ്
ന്യൂഡൽഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ 'സ്പുട്നിക് വി' കോവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങും. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ ലഭ്യമാകുന്നത്. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക്ല വാക്സിൻ എത്തുന്നത്.
വാക്‌സിന്റെ പരമാവധി വില 1410 രൂപയാണ്. ആശുപത്രി റേറ്റുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.
റഷ്യൻ നിർമ്മിത വാക്ലിനാണ് സ്പുട്നിക് വി. കോവിഷീൽഡ്,കൊവാക്സിൻ എന്നിവയെ അപേക്ഷിച്ച് കേവലം ഒറ്റ ഡോസാണ് വാക്സിന് വേണ്ടത്. അധികം താമസിക്കാതെ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും ലഭ്യമാകും. നിലവിൽ 970 രൂപയാണ് കോവി ഷീൽഡ് ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിലെ റേറ്റ്. ഇതിൽ നിന്നും അൽപ്പം കൂടിയാണ് സ്ഫുട്നിക്കിന്.
ബെഹറിനിൽ 94.3 ശതമാനമാണ് വാക്സിൻറെ ഫലപ്രാപ്തിയായി കണ്ടെത്തിയത്. അധികം താമസിക്കാതെ സെറം ഇൻസ്റ്റിറ്റ്യൂട്ടും സ്ഫുട്നിക് വാക്സിൻ നിർമ്മിച്ചേക്കുമെന്നാണ് സൂചന. കൂടുതൽ ഉത്പാദനം ആരംഭിച്ചാൽ രാജ്യത്ത് എല്ലായിടത്തേക്കും വാക്സിൻ കൂടുതലായി എത്തിക്കാനാവുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.