തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 


തിങ്കളാഴ്ച ഐസോളിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരണം ലഭിച്ചത്. 


ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമാണ് നിയുക്ത മിസോറം ഗവര്‍ണര്‍ ല൦ഗ്പോയ് വിമാനത്താവളത്തിലെത്തിയത്.


കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 


നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നു ശ്രീധരന്‍ പിള്ള നേരത്തെ അറിയിച്ചിരുന്നു.  


ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുത്തത്. 


കേരളത്തില്‍നിന്ന് നാല്‍പ്പതോളം പേരാണ് പങ്കെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന അഞ്ചുക്രൈസ്തവ സഭകളുടെ പ്രതിനിധികളില്‍ ഒരു ബിഷപ്പുമുണ്ടായിരുന്നു. 


മിസോറമിന്‍റെ പതിനഞ്ചാമത് ഗവര്‍ണറായാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്.


വൈക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ് ശ്രീധരന്‍ പിള്ള.


ഒക്ടോബര്‍ 25നാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്