ശ്രീനഗറിലെ എൻ.ഐ.ടി ക്യാമ്പസില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികൾ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിലാണ് പോലീസ്‌ ലാത്തി വീശിയത്. സമാധാനപരമായി തങ്ങള്‍ നടത്തിക്കൊണ്ടിരുന്ന പ്രതിഷേധപ്രകടനത്തിനെതിരെ മനപ്പൂര്‍വം പോലീസ്‌ ലാത്തി വീശിയതെന്നാണ് വിദ്യാര്‍ഥികളാരോപിക്കുന്നത്. അതെ സമയം പോലീസ്‌ പറയുന്നത് തങ്ങള്‍ക്കു നേരെ കൂട്ടികള്‍ കല്ലെറിഞ്ഞതുകൊണ്ടാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയില്‍ പരിഹാരം കാണാമെന്നുള്ള ഡയറക്ടറുടെ ഉറപ്പിനെ വകവയ്ക്കാതെ നടത്തിയ പ്രധിഷേധ പ്രകടനം പോലീസ്‌ തടഞ്ഞതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 20-20 ലോകകപ്പ്‌ സെമിയില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടപ്പോള്‍ ഒരു വിഭാഗം കാശ്മീരി വിദ്യര്‍ത്ഥികള്‍ ആഘോഷ പ്രകടനം നടത്തിയത് മറ്റു വിദ്യാര്‍ഥികള്‍  ചോദ്യംചെയ്തതോടെ അന്നും സംഘർഷമുണ്ടാവുകയും, എൻ.ഐ.ടി അടച്ചിടുകയും ചെയ്തിരുന്നു. 


ശ്രീനഗറിലെ എൻ.ഐ.ടി കോളജിലുണ്ടായ പ്രശ്നത്തെപ്പറ്റി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ചര്‍ച്ച ചെയ്തതായി ട്വിറ്ററില്‍ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.