സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023-ന്റെ വിജ്ഞാപനം പുറത്തിറക്കി. ഡൽഹി പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള മൊത്തം 7,547 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://ssc.nic.in/ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ നടപടികൾ 2023 സെപ്റ്റംബർ 30ന് അവസാനിക്കും. പേ ലെവൽ 3 പ്രകാരം 21,700 രൂപ മുതൽ 69,100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം


ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in സന്ദർശിക്കുക.
എക്സാമിനേഷൻ നോട്ടിഫിക്കേഷൻ 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
തുടർന്ന് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം പൂർണ്ണമായും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
ഫോം വിശദാംശങ്ങൾ വീണ്ടും പരിശോധിച്ച ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ഭാവിയിൽ റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.


ALSO READ: SBI Apprentice Recruitment: എസ്ബിഐയിൽ അപ്രന്റിസ് ആകാം; 6160 ഒഴിവുകൾ- വിശദ വിവരങ്ങൾ അറിയാം


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: ആവശ്യമായ രേഖകൾ


പത്താം ക്ലാസ് മാർക്ക് ഷീറ്റ്
പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്
കാറ്റഗറി സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
കയ്യൊപ്പ്
ഫോട്ടോ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.