ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ssc.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്‌ടോബറിൽ നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവുകളുടെ വിശദാംശങ്ങൾ:


ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (പുരുഷ ഉദ്യോഗാർത്ഥികൾ മാത്രം)
ജെഇ (സി): 431
ജെഇ (ഇ ആൻഡ് എം): 55


കേന്ദ്ര പൊതുമരാമത്ത് വകുപ്പ്
ജെഇ (സി): 421
ജെഇ (ഇ): 124


സെൻട്രൽ വാട്ടർ കമ്മീഷൻ
ജെഇ (സി): 188
ജെഇ (എം): 23


ഫറാക്ക ബാരേജ് പദ്ധതി
ജെഇ (സി): 15
ജെഇ (എം): 6


മിലിട്ടറി എഞ്ചിനീയർ സർവീസസ്
ജെഇ (സി): 29
ജെഇ (ഇ ആൻഡ് എം): 18


തുറമുഖം, ഷിപ്പിംഗ് ആൻഡ് ജലപാത മന്ത്രാലയം (ആൻഡമാൻ ലക്ഷദ്വീപ് ഹാർബർ വർക്ക്സ്)
ജെഇ (സി): 7
ജെഇ (എം): 1


നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ
ജെഇ (സി): 4
ജെഇ (ഇ): 1
ജെഇ (എം): 1
ആകെ ഒഴിവുകൾ: 1324


ഓരോ തസ്തികയ്ക്കും യോഗ്യതാ മാനദണ്ഡം വ്യത്യസ്തമാണ്. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. എസ്‌എസ്‌സി ജെഇ 2023-ന്റെ അപേക്ഷാ ഫീസ് 100 രൂപയാണ്. സംവരണത്തിന് അർഹതയുള്ള എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്‌സ്-സർവീസ്‌മാൻ എന്നിവരെയും വനിതാ ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അപേക്ഷിക്കേണ്ടവിധം: എസ്എസ്‌സി ഹെഡ്ക്വാർട്ടേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in- ൽ ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. മറ്റ് രീതികളിൽ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.