Viral News: സോഷ്യല്‍ മീഡിയയില്‍ നിറയെ ബിക്കിനി ഫോട്ടോസ്, സര്‍വകലാശാല അദ്ധ്യാപികയുടെ പണിപോയി
ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് കോളേജ് അദ്ധ്യാപികയ്ക്കെതിരെ നടപടി കൈക്കൊണ്ട് കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്‍റ് സേവിയേഴ്‌സ് സര്‍വകലാശാല.
Kolkata: ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് കോളേജ് അദ്ധ്യാപികയ്ക്കെതിരെ നടപടി കൈക്കൊണ്ട് കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്‍റ് സേവിയേഴ്‌സ് സര്‍വകലാശാല.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്ന ഫോട്ടോകള്‍ സ്ഥാപനത്തിന്‍റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തി എന്നാരോപിച്ചാണ് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ച് സര്‍വ്വകലാശാല അധികൃതര്‍ രാജിവയ്പ്പിച്ചത്. കോളേജില്‍ പഠിയ്ക്കുന്ന ഒരു ആണ്‍കുട്ടിയുടെ പിതാവാണ് അദ്ധ്യാപികയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ മകന്‍ അദ്ധ്യാപികയുടെ നീന്തല്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ കാണുന്നുവെന്നായിരുന്നു രക്ഷിതാവ് സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതി. 18 വയസ്സുള്ള ഒരു വിദ്യാർത്ഥി തന്‍റെ പ്രൊഫസർ തുച്ഛമായ വസ്ത്രം ധരിച്ച് ശരീരം പ്രദർശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണ് എന്നും രക്ഷിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അന്വേഷണം നടത്തിയ സര്‍വകലാശാല, അദ്ധ്യാപിക നടത്തിയത് ഗുരുതരമായ വീഴ്ചയാണ് എന്നും ഇതിലൂടെ സ്ഥാപനത്തിന്‍റെ അന്തസ്സിനും സല്‍പ്പേരിനും കോട്ടം തട്ടിയതായും ആരോപിച്ചു. തുടര്‍ന്ന് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ചു രാജിവയ്പ്പിയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുവതി സർവകലാശാലയിൽ ചേർന്നത്. 2021 ഒക്‌ടോബർ 7-ന് വൈസ് ചാൻസലറുടെ ഓഫീസിൽ നിന്ന് തനിക്ക് വിസി ഫെലിക്‌സ് രാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അന്നുതന്നെ വൈകുന്നേരം 4 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചു. തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ പോലും സാധിക്കില്ല എന്നാണ് യുവതി പറയുന്നത്.
എന്നാല്‍, അവിടെയും തീര്‍ന്നില്ല, സംഭവത്തില്‍ പരാതിയുമായി അദ്ധ്യാപിക പോലീസിനെ സമീപിച്ചു. എന്നാല്‍, പൊലീസ് നടപടി എടുക്കാതെ വൈകിപ്പിച്ചു. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് നടപടിയെടുക്കാന്‍ തയ്യാറായത് എന്ന് യുവതി പറയുന്നു.
അതിനിടെ, സര്‍വകാലാശാല അദ്ധ്യാപികയ്ക്ക് എതിരെ 99 കോടി രൂപയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. സര്‍വകലാശാലയുടെ യശസ്സിനു കളങ്കം വരുത്തി എന്നു തുടങ്ങുന്ന പരാതിയില്‍, യുവതിയ്ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് സര്‍വകലാശാല ചുമത്തിയത്. അതേസമയം, സര്‍വകലാശാലയ്ക്കെതിരെ പരാതിയുമായി യുവതി കൊല്‍കത്ത ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...