NewDelhi: ടാറ്റ ഗ്രൂപ്പ് (Tata Group) Air Indiaയെ ഏറ്റെടുത്ത് അടുത്ത ആറ് മാസത്തിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേർസ് ഒഴിയണമെന്ന് നോട്ടീസ്. എന്നാൽ അതിനെതിരെ സമരകാഹളം മുഴക്കിയിരിക്കുകയാണ് എയർ ഇന്ത്യയുടെ ജീവനക്കാർ (Air India Unions). എയർ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റാഫും സർവീസ് എഞ്ചിനിയേർസുമാണ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ രണ്ട് മുതൽ അനിശ്ചിതകാല സമരം എന്നാണ് ജീവനക്കാരുടെ പ്രഖ്യാപനം. ഒക്ടോബർ 15 നുള്ളിൽ വീടൊഴിയാമെന്ന് എഴുതിക്കൊടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതോടെയാണ് ഇവർ സമരകാഹളം മുഴക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ 7000ത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും എയർ ഇന്ത്യ കോളനികളിലാണ് താമസിക്കുന്നത്.


Also Read: Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി


18000 കോടി രൂപാ വാഗ്ദാനം ചെയ്താണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എയർ ഇന്ത്യയെ ഏറ്റെടുത്തത്. എയർ ഇന്ത്യ ജീവനക്കാരും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും ഇനി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇവരെ ഒരു വർഷത്തേക്ക് പിരിച്ചുവിടാനാവില്ല. അടുത്ത വർഷം പിരിച്ചുവിട്ടാലും വിആർഎസ് കൊടുക്കണം. അതിന് പുറമെ ഗ്രാറ്റുവിറ്റി, പിഎഫ് ആനുകൂല്യങ്ങളും ഇവർക്ക് നൽകണം.


Also Read: Air India ടാറ്റയെ ഏൽപ്പിച്ചതിന് കേന്ദ്ര സർക്കാരിനെതിരെ DYFI നാളെ പ്രതിഷേധം സംഘടിപ്പിക്കും


നീണ്ട 68 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് Air India അതിന്‍റെ സ്ഥാപകരിലേക്ക് മടങ്ങിയെത്തുന്നത്. മന്ത്രിമാരുടെ ഒരു പാനൽ ആണ് എയര്‍ ഇന്ത്യയുടെ ലേലം പ്രഖ്യാപിച്ചത്. നേരത്തെ, രണ്ട് ലേലക്കാർ  ആണ് എയര്‍ ഇന്ത്യയ്ക്കായി ബിഡുകൾ നൽകിയത്. എയർ ഇന്ത്യയ്ക്കായി ടാറ്റ സൺസ് 18,000 കോടിയുടെ ബിഡ് നല്‍കിയപ്പോള്‍ അജയ് സിംഗ് 15,100 കോടിയാണ് നല്‍കിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക