SBI New Timing: സേവനങ്ങളിൽ മാറ്റം വരുത്തി SBI, പരിശോധിക്കുക
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച് ബാങ്ക് ഉപഭോക്താക്കൾ വളരെ പ്രധാനപ്പെട്ട ജോലികൾക്കായി മാത്രമേ ബാങ്ക് സന്ദർശിക്കാവൂയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അവർ മെയ് 31 വരെ രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ വേണം ബ്രാഞ്ചിൽ എത്തേണ്ടത്.
കൊറോണ പകർച്ചവ്യാധി രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ബാങ്കിംഗ് സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാണ്. ഇതിനിടയിൽ രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്‌ബിഐ (State Bnak of India) അതിന്റെ സേവനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
SBI തങ്ങളുടെ ശാഖകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാത്രമല്ല ബാങ്ക് ഇപ്പോൾ സെലക്ടീവ് ആയ ജോലികൾ മാത്രമേ ചെയ്യൂ. അതായത് സാധാരണ ജോലികൾ ചെയ്യുന്നത് കുറച്ചുവെന്നർത്ഥം.
Also Read: SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടെങ്കിൽ മാത്രം ബാങ്കിലേക്ക് പോകുക
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട് വളരെ അത്യാവശ്യമുള്ള ജോലികൾക്കായി മാത്രമേ ഉപഭോക്താക്കൾ ബാങ്ക് സന്ദർശിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അവർ മെയ് 31 വരെ രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ വേണം ബ്രാഞ്ചിൽ എത്തേണ്ടത്.
ബാങ്ക് തുറക്കുന്ന സമയം മാറ്റി
SBI ബ്രാഞ്ച് ഇപ്പോൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ തുറക്കുകയുള്ളൂ. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും 50 ശതമാനം സ്റ്റാഫ് അംഗങ്ങളോടൊപ്പം മുമ്പത്തെപ്പോലെ ബാങ്കിംഗ് സമയങ്ങളിൽ ഉടനീളം പ്രവർത്തിക്കുമെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഉറങ്ങുന്നതിനുമുമ്പ് തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കുക! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും..
മാസ്ക് ഇല്ലാതെ ബാങ്കിൽ എൻട്രി ഇല്ല
ബാങ്കിന്റെ ബ്രാഞ്ചിലേക്ക് പോകുന്ന ഉപഭോക്താക്കൾ മാസ്‌ക് ധരിച്ചുകൊണ്ട് വേണം പോകാൻ. അല്ലെങ്കിൽ അവരെ ബ്രാഞ്ചിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത് മാത്രമല്ല ഇപ്പോൾ എസ്ബിഐ ട്വിറ്ററിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് ബാങ്കിൽ 4 പ്രവൃത്തികൾ മാത്രമേ ഉണ്ടാകൂ.
(1) ക്യാഷ് ഡെപ്പോസിറ്റും പിൻവലിക്കലും
(2) ചെക്കുമായി ബന്ധപ്പെട്ട ജോലികൾ
(3) ഡിഡി അതായത് ഡിമാൻഡ് ഡ്രാഫ്റ്റ് / RTGS/NEFT ബന്ധപ്പെട്ട ജോലികൾ
(4) സർക്കാർ ചലാൻ
ബാങ്കിന്റെ ഫോൺ സേവനം ഉപയോഗിക്കുക. ഉപയോക്താക്കൾക്ക് എസ്‌ബിഐ ഫോൺ ബാങ്കിംഗ് സേവനത്തിന്റെ ആനുകൂല്യം ലഭ്യമാകും.
SBI ഫോൺ ബാങ്കിംഗിനായി ആദ്യം രജിസ്ട്രേഷൻ നടത്തണം. ഇതിന് ശേഷം പാസ്‌വേഡ് സൃഷ്ടിക്കേണ്ടതുണ്ട്, ഉപഭോക്താവിന് ഫോണിൽ ചുവടെയുള്ള സേവനം കോൺടാക്റ്റ് സെന്റർ വഴി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...