വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. ജനുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും മുമ്പാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി ദിവസങ്ങൾക്കകമാണ് വിശാഖപട്ടണത്തും കല്ലേറുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രയൽ റൺ പൂർത്തിയാക്കി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് മാരിപാലത്തെ കോച്ച് മെയിന്റനൻസ് സെന്ററിലേക്ക് പോകുമ്പോഴാണ് കല്ലേറുണ്ടായത്. “വൈകീട്ട് 6:30 ന് വിശാഖപട്ടണത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. രണ്ട് ജനൽ പാളികൾ പൂർണ്ണമായും തകർന്നു. ഉപയോ​ഗിക്കാൻ സാധിക്കാത്ത നിലയിലായി. ഇതിന് പകരം ചില്ല് വയ്ക്കേണ്ടതായി വരും. ഇത് വളരെ ദൗർഭാഗ്യകരമാണ്,” ഡിവിഷണൽ റെയിൽവേ മാനേജർ അനൂപ് കുമാർ സേതുപതി പറഞ്ഞു.



ALSO READ: Vande Bharat Stone Pelting: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; ആർക്കും പരിക്കില്ല


പശ്ചിമബം​ഗാളിൽ ഹൗറ-ന്യൂ ജൽപായ്ഗുരി ട്രെയിനിന് നേരെ കല്ലേറുണ്ടായി ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം. പശ്ചിമബം​ഗാളിൽ സർവീസ് ആരംഭിച്ച് നാലാം ദിവസമാണ് കല്ലേറുണ്ടായത്. “വന്ദേ ഭാരത് ട്രെയിൻ അറ്റകുറ്റപ്പണികൾക്കും ട്രയൽ റണ്ണിനുമായി വിശാഖപട്ടണത്ത് എത്തിയപ്പോൾ അജ്ഞാതരായ ചിലർ കല്ലെറിഞ്ഞു. വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി കോച്ച് കെയർ സെന്ററിലേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ കോച്ചുകൾക്ക് നേരെ കല്ലേറുണ്ടായത്.''


സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികൾക്കായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) തിരച്ചിൽ നടത്തുകയാണെന്നും അനൂപ് കുമാർ സേതുപതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. “റെയിൽവേ പൊതുസ്വത്താണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ജനൽ ഗ്ലാസിന്റെ വില ഏകദേശം ഒരു ലക്ഷത്തോളം വരും, ”ഡിആർഎം കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.