ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ വില രണ്ട് രൂപ കൂട്ടി . ഇന്ത്യൻ ഓയിൽ കോർപറേഷൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 14.2 കിലോ ഗ്രം ഭാരമുള്ള സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 425 രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 423 രൂപയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്‌സിഡിയുള്ള പാചകവാതകത്തിന്‍റെ വില വര്‍ധിപ്പിക്കുന്നത്. വില പടിപടിയായി ഉയര്‍ത്തി സബ്‌സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 


അടുത്ത പത്ത് മാസത്തേക്ക് മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഓയില്‍ കമ്പനികള്‍ക്ക് നേരത്തേ അനുവാദം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയര്‍ത്തുക.